ഭാ​ര്യയെ വെറുതെ വിടരുന്നതെന്ന് വീഡിയോ ഫോണിൽ സൂക്ഷിച്ചു , ആത്മഹത്യ ചെയ്ത് ഭർത്താവ് ; ഭാര്യയ്ക്കെതിരെ കേസ്

By Sangeetha KS  |  First Published Jan 5, 2025, 10:55 AM IST

വീഡിയോയിൽ തന്റെ മരത്തിന് കാരണക്കാരിയായ ഭാ​ര്യയെ വെറുതെ വിടരുതെന്ന് ഇയാൾ പറയുന്നുണ്ടെന്നും, ഭാര്യയാണ് ഇയാളുടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും റൂറൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.


​ഗാന്ധിനനർ : തൻ്റെ മരണത്തിന് കാരണക്കാരിയായ ഭാര്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറയുന്ന വീഡിയോ എടുത്ത് വച്ച് ആത്മഹത്യ ചെയ്ത് ഭർത്താവ്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവതിയുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിസംബർ 30 ന് ​ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലെ സംരാല ഗ്രാമത്തിൽ സുരേഷ് സത്താദിയ (39) എന്നയാളെ വീടിൻ്റെ മേൽക്കൂരയിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പിന്നീട് സുരേഷിന്റെ ഫോണിൽ നിന്ന് കുടുംബാം​ഗങ്ങളാണ് വീഡിയോ കണ്ടെടുത്തത്. വീഡിയോയിൽ തന്റെ മരത്തിന് കാരണക്കാരിയായ ഭാ​ര്യയെ വെറുതെ വിടരുതെന്ന് ഇയാൾ പറയുന്നുണ്ടെന്നും, ഭാര്യയാണ് ഇയാളുടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും റൂറൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച സുരേഷിന്റെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ ഭാര്യ ജയബെന്നിനെതിരെ വെള്ളിയാഴ്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു. 

Latest Videos

മകൻ അച്ഛനും അമ്മയുമായ തങ്ങളുടെ അടുത്തേക്ക് വരുന്നതോ തങ്ങളുടെ കൂടെ ഒരുമിച്ച് താമസിക്കുന്നതോ മകന്റെ ഭാര്യക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിന്റെ പേരിൽ മകൻ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും സുരേഷിന്റെ അമ്മ പോലീസിൽ മൊഴി നൽകി. ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

മകൻ ക്രൂരമായി മര്‍ദിച്ചിട്ടും പരാതി ഇല്ലെന്ന് അമ്മ; മകനെതിരെ മൊഴി നൽകിയില്ല, കേസെടുത്തില്ലെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!