ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
പരീക്ഷയിൽ മികച്ച വിജയം നേടും.വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വരുമാനം വർദ്ധിക്കും. വീട് വാങ്ങാൻ തീരുമാനിക്കും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ചിലവുകൾ നിയന്ത്രിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. വീട്ടിൽ സമാധാനം നിലനിൽക്കും. ബിസിനസ്സിൽ പുരോഗതി ഉണ്ടാകും.
മിഥുനം:-(മകയിരം1/2, തിരുവാതിര, പുണർതം 3/4)
സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹനിർ മ്മാണം പൂർത്തിയാക്കും. വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
കർക്കടകം:- (പുണർതം1/4 പൂയം, ആയില്യം)
പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും. ഉല്ലാസ യാത്ര ചെയ്യും.
ചിങ്ങം:- (മകം. പൂരം, ഉത്രം 1/4)
ഉപരിപഠനത്തിന് അവസരം ലഭിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.ആരോഗ്യം തൃപ്തികരമാണ്. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.
കന്നി:- (ഉത്രം3/4 അത്തം, ചിത്തിര 1/2)
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. പഠനത്തിൽ ശ്രദ്ധിക്കണം. ചെറിയ അസുഖങ്ങൾ പിടിപെടാം. എതിരാളികളെ കരുതിയിരിക്കുക.
തുലാം:- (ചിത്തിര1/2 ചോതി, വിശാഖം3/4)
വരുമാനം വർദ്ധിക്കും. പ്രവർത്തന രംഗത്ത് ഉയർച്ച ഉണ്ടാവും. പുതിയ ബിസിനസ് തുടങ്ങും. ഉപരി പഠനത്തിനു അവസരം ലഭിക്കും.
വൃശ്ചികം:-(വിശാഖം1/4, അനിഴം, തൃക്കേട്ട)
പുതിയപ്രണയബന്ധം നാമ്പെടുക്കും. ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകും. ദീർഘയാത്രകൾ നടത്തും. സാമ്പത്തിക നിലഭദ്രമാണ്.
ധനു:-(മൂലം, പൂരാടം,ഉത്രാടം1/4)
ഇതുവരെ നേരിട്ട തടസ്സങ്ങൾ ഒഴിവാകും. പ്രതീക്ഷിക്കാത്ത സഹായങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി തൃപ്തികരമാണ്. ആരോഗ്യം ശ്രദ്ധിക്കുക.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)
സുഹൃത്തുക്കളുടെ സഹായം കിട്ടു. സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. പഠനത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും.
കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)
മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ബന്ധുജനങ്ങളുമായി ഒത്തുചേരും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി )
ചിലവ് വർദ്ധിക്കും. യാത്ര ആവശ്യമായി വരും. അയൽപക്കവുമായി തർക്കങ്ങൾ ഉണ്ടാകാം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
അലക്‌സാൻഡ്രൈറ്റ് രത്നക്കല്ലിൻ്റെ പ്രത്യേകതകൾ എന്തൊക്കെ?