മുന്‍ഭാര്യയുടെ മോഡലിനൊപ്പം വിവാഹ മോചന പാര്‍ട്ടി നടത്തി യുവാവ്; 'മാനസികമായി ശക്തനാകൂ'വെന്ന് സോഷ്യല്‍ മീഡിയ

വിവാഹ മോചന പാര്‍ട്ടിക്കിടെ മുന്‍ഭാര്യയുടെ മോഡലുമൊത്തുള്ള യുവാവിന്‍റെ പ്രകടനങ്ങള്‍ കണ്ട സോഷ്യല്‍ മീഡിയ ഈ വേദനയില്‍ നിന്നും കരകയറാന്‍ അദ്ദേഹത്തിന് കരുത്തുണ്ടാകട്ടെ എന്ന് ആശംസിച്ചു..

Video of man having a divorce party with ex wife s model goes viral


ന്ത്യയില്‍ ഇന്ന് ആഢംബര വിവാഹങ്ങളുടെ കാലമാണ്. അക്ഷരാര്‍ത്ഥത്തില്‍ പണം വാരിയെറിഞ്ഞ് നടക്കുന്ന നിരവധി വിവാഹങ്ങളുടെ വീഡിയോകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനിടെയാണ് വിവാഹ മോചന പാര്‍ട്ടികളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രീ-വെഡ്ഡിംഗ്, ബാച്ചിലർ പാർട്ടികൾ, പോസ്റ്റ്-വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ എന്നിവ സാധാരണമായപ്പോള്‍, വിദേശങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രാചരത്തിലുള്ള വവാഹ മോചന പാര്‍ട്ടികളും ഇന്ത്യയില്‍ വേരുറപ്പിച്ച് തുടങ്ങിയിരിക്കുന്നു. 

ഹരിയാന സ്വദേശിയായ ഒരു യുവാവിന്‍റെ വിവാഹ മോചന പാര്‍ട്ടി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തന്‍റെ മുന്‍ഭാര്യയുടെ പ്രതിമയുമൊത്തുള്ള ഫോട്ടോഷൂട്ടുകളായിരുന്നു വിവാഹ മോചന പാര്‍ട്ടിയുടെ ഹൈലേറ്റ്. 2020 -ലാണ് മഞ്ജീത്, കോമളിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍, നാല് വര്‍ഷത്തിനിപ്പുറം ആ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചു. വിവാഹ മോചനം പാര്‍ട്ടി നടത്തി ആഘോഷിക്കാനായിരുന്നു മഞ്ജീതിന്‍റെ തീരുമാനം. വിവാഹ മോചന പാര്‍ട്ടി നടക്കുന്ന വേദിയില്‍ തന്‍റെ വിവാഹ ഫോട്ടോ, വിവാഹ തീയതി, വിവാഹ മോചന തീയതി എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പോസ്റ്ററും മഞ്ജീത് പ്രദര്‍ശിപ്പിച്ചിരുന്നു. 

ഇങ്ങനെയൊക്കെ ചെയ്യാമോ? നോട്ടുകെട്ടുകൾ കത്തിച്ച് തീ കാഞ്ഞ് ഇൻഫ്ലുവൻസറും യുവതിയും, വിമർശിച്ച് സോഷ്യൽ മീഡിയ

പുത്തന്‍ കാറിന് തകരാർ, എന്നിട്ടും റീഫണ്ട് നിഷേധിച്ചു, കലി കയറിയ കാറുടമ ഷോറൂമിലേക്ക് കാർ ഇടിച്ച് കയറ്റി; വീഡിയോ

പാര്‍ട്ടിയില്‍ ഒന്നിലധികം കേക്കുകളാണ് മുറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒപ്പം തന്‍റെ മുന്‍ഭാര്യയുടെ ഒരു മോഡലും അദ്ദേഹം വിവാഹ മോചന പാര്‍ട്ടിയില്‍ പ്രദര്‍ശിപ്പിച്ചു.  ഈ മോഡലിനൊപ്പമുള്ള മഞ്ജീതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ മഞ്ജീത് വിവാഹ മോചനത്തില്‍ ഏറെ നിരാശയിലാണെന്നായിരുന്നു കാഴ്ചക്കാരെഴുതിയത്. താങ്കളെ ഈ വേദനയില്‍ നിന്നും മോചിപ്പിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ചിലര്‍ എഴുതി. യഥാര്‍ത്ഥ പ്രണയത്തിന് മാത്രമേ ആ വേദന മനസിലാകുകയൊള്ളൂവെന്നായിരുന്നു മറ്റൊരു കുറിപ്പ്. 

രഹസ്യ ചുരുളഴിയുമോ; 1,500 വർഷം മുമ്പ് അടക്കിയ പെൺകുട്ടിയുടെ ശവക്കല്ലറയിൽ പന്നിക്കൊഴുപ്പ് അടങ്ങിയ പിഞ്ഞാണങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios