'പരിണാമത്തിന്‍റെ പുതുവഴികള്‍'; കൈയൊടിഞ്ഞ കുരങ്ങന്‍ രണ്ട് കാലില്‍ ഓടുന്ന വീഡിയോ വൈറല്‍


സാഹചര്യങ്ങള്‍ മനുഷ്യരെ പലതും ചെയ്യാന്‍ നിര്‍ബന്ധിതരാക്കും. എന്നാല്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും ചില അസാധ്യകാര്യങ്ങള്‍ ചെയ്യാന്‍ ചില സാഹചര്യങ്ങള്‍ പ്രപ്തമാക്കുമെന്ന് വീഡിയോ കാഴ്ചക്കള്‍ സക്ഷ്യപ്പെടുത്തുന്നു. 
 

Video of monkey running on two legs with broken arm goes viral


'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്' എന്നൊരു പഴഞ്ചെല്ല് മലയാളത്തിലുണ്ട്. അതായത്, നമ്മുക്കൊരു ആവശ്യമുണ്ടെങ്കില്‍ അതിനി എത്ര കഠിനമായാലും നേടിയെടുക്കാനുള്ള ഊർജ്ജം നമ്മളില്‍ അവശേഷിക്കുമെന്നത് തന്നെ. എന്നാലിത് മനുഷ്യരെ സംബന്ധിച്ച് മാത്രമല്ല, മൃഗങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ കെല്‍പ്പുള്ള ജീവിവര്‍ഗ്ഗങ്ങള്‍ തന്നെ എന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കൈകളില്‍ പരിക്കേറ്റ ഒരു കുരങ്ങന്‍ തന്‍റെ രണ്ട് പിന്‍കാലുകളില്‍ ഓടുന്ന ഒരു വീഡിയോയായിരുന്നു അത്. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത് ഇതാണ് പരിണാമം എന്നായിരുന്നു. 

'പുറത്തുള്ള ഒരു പ്രകൃതിദത്ത ലൈഫ് പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഒരു കൈ നഷ്ടപ്പെട്ട ഒരു കുരങ്ങന്‍ തന്‍റെ രണ്ട് കാലില്‍ നടക്കുന്ന ദൃശ്യങ്ങള്‍'  എന്ന കുറിപ്പോടെയാണ് ഐയ്ക്കിരി എന്ന എക്സ് ഹാന്‍ലിലില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മുപ്പത്തിരണ്ട് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോയില്‍ കാട്ടിലൂടെയുള്ള ഒരു നടപ്പാതയിലൂടെ അലക്ഷ്യമായി ഇരുകാലില്‍ നടന്ന് വരുന്ന ഒരു കുരങ്ങനെ കാണാം. പെട്ടെന്ന് എന്തോ കണ്ട് കുരങ്ങന്‍ ചുറ്റുപാടും സൂക്ഷ്മമായി വീക്ഷിക്കുന്നു. പിന്നാലെ അത് തിരിഞ്ഞോടുന്നു. എന്നാല്‍ പതിവായി കുരങ്ങുകള്‍ ഓടുന്നത് പോലെ നാലി കാലിലായിരുന്നില്ല. മറിച്ച് രണ്ട് കാലില്‍ നിവര്‍ന്നാണ് കുരങ്ങന്‍ ശരവേഗത്തില്‍ ഓടിയത്. ഇതിനിടെ രണ്ട് സഞ്ചാരികളെ കണ്ട് കുരങ്ങന്‍ തന്‍റെ ഓട്ടത്തിന്‍റെ വേഗം കുറയ്ക്കുകയും പിന്നാലെ വീണ്ടും വേഗം കൂട്ടുന്നതും വീഡിയോയില്‍ കാണാം. 

അന്ത ഭയം ഇരിക്കട്ടും; കാട്ടാനയെ ഭയപ്പെടുത്തി ഓടിക്കുന്ന തെരുവ് നായ, ശൌര്യം കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ

വന്യമൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാനും എഐ; ആനക്കുടുംബത്തിന്‍റെ അപകട മരണം ഒഴിവാക്കിയ വീഡിയോ വൈറല്‍

വീഡിയോ വൈറലായതിന് പിന്നാലെ, ഇരുകാലില്‍ നടന്ന് പോകുന്നതും മൊബൈല്‍ നോക്കുകയും ചെയ്യുന്ന ചിമ്പാന്‍സികളുടെ മീമുകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഒപ്പം നിരവധി പേര്‍ അതിജീവനത്തിനായി മനുഷ്യരും മൃഗങ്ങളും പലതും ചെയ്യുമെന്ന് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. കഠിനമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യരെയും മൃഗങ്ങളെയും ചിലത് പഠിപ്പിക്കുന്നുവെന്നായിരുന്നുവെന്ന് കുറിച്ചവരും കുറവല്ല.  പ്രകൃതിയുടെ പലകാര്യങ്ങളും നമ്മെ അതിശയിപ്പിക്കുന്നതാണെന്നായിരുന്നു ചിലര്‍ എഴുതിയത്. ചിലര്‍ കുരങ്ങന്‍റെ വേഗത്തെ പ്രശംസിച്ചു. മനുഷ്യരെക്കാള്‍ നന്നായി ഓടുന്നെന്നായിരുന്നു ഒരു പ്രശംസ. ഇനി കുരങ്ങുകള്‍ക്കും നികുതി അടച്ച് തുടങ്ങാമെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. 

എന്തൊക്കെയാണ് സംഭവിക്കുന്നത്; റീൽസിനായി അമ്മ നൃത്തം ചെയ്യുന്നതിനിടെ കുഞ്ഞ് തിരക്കേറിയ റോഡിലേക്ക്; വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios