ഇങ്ങനെയൊക്കെ ചെയ്യാമോ? നോട്ടുകെട്ടുകൾ കത്തിച്ച് തീ കാഞ്ഞ് ഇൻഫ്ലുവൻസറും യുവതിയും, വിമർശിച്ച് സോഷ്യൽ മീഡിയ
തീ കായാനുള്ള അടുപ്പില്‍ കെട്ട് കണക്കിന് നോട്ടുകള്‍ കത്തിയെരിയുന്നു. മേശപ്പുറത്ത് അടുപ്പിലേക്ക് എറിയാനായി അടുക്കിവച്ച നോട്ടുകെട്ടുകളും കാണാം.
ആള്‍ക്കൂട്ടമുള്ള റോഡിലേക്ക് പണം എറിഞ്ഞും തെരുവിലൂടെ പോകുന്നവര്‍ക്ക് പണം സമ്മാനിച്ചും റീല്‍സ് ചെയ്യുന്ന നിരവധി ഇന്‍ഫ്ലുവന്‍സമാരെ, പ്രത്യേകിച്ചും വിദേശ ഇന്‍ഫ്ലുവന്‍സർമാരെ സമൂഹ മാധ്യമങ്ങളില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍, കെട്ടുകണക്കിന് ഡോളറുകള്‍ തീയിലേക്ക് വലിച്ചെറിഞ്ഞ ഒരു ഇന്‍ഫ്ലുവന്‍സര്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ നിരാശയിലാക്കുകയും ഒപ്പം ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. യുഎസിലെ ലോസ് ഏഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമൂഹ മാധ്യമ ഇൻഫ്ലുവൻസറും ബിസിനസുകാരനുമായ ഫെഡോർ ബാൽവനോവിച്ചാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്ത് പുലിവാല് പിടിച്ചത്.
റഷ്യയിലെ തന്‍റെ വിശാലമായ ആഡംബര വസതിക്കുള്ളില്‍ വിറകിന് പകരം ചൂട് കായാനായി ഫെഡോർ ഉപയോഗിച്ചത് നോട്ടുകെട്ടുകളായിരുന്നു. ഫെഡോർ തന്‍റെ പ്രവര്‍ത്തിയുടെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത കോട്ടും തൊപ്പിയും സണ്‍ ഗ്ലാസും ധരിച്ച് മുറിയുടെ ചുമരിനുള്ളിലെ അടുപ്പിൽ നോട്ടുകൊട്ടുകള്‍ കത്തിയെരിയുമ്പോള്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫെഡോറിനെ വീഡിയോയില്‍ കാണാം. റഷ്യയില്‍ ഇപ്പോള്‍ ശൈത്യകാലത്തിന്‍റെ ആരംഭമാണ്. ആളുകള്‍ മുറിയിലെ ചൂട് നിലനിർത്താനായി അടുപ്പുകള്‍ കൂട്ടുന്ന സമയം. എന്നാല്‍, അതിനായി നോട്ടുകള്‍ തെരഞ്ഞെടുത്ത സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറുടെ പരിപാടി ആളുകളില്‍ വലിയ നിരാശയും ദേഷ്യവുമാണ് നിറച്ചത്.
ഈ വാക്കുകള്‍ നിങ്ങള്‍ തിരഞ്ഞോ? 2024-ൽ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ വാക്കുകള്‍ ഇവയാണ്
1.3 കോടിയിലേറെ ഫ്ലോളോവേഴ്സുള്ള ഫെഡോർ, തന്‍റെ സമ്പത്ത് പ്രദർശിപ്പിക്കുന്ന വീഡിയോകള്‍ ചെയ്യുന്ന ഒരാളാണ്. പക്ഷേ, ഇത് അല്പം കടന്ന കൈയായിപ്പോയെന്നാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളുമായെത്തിയ സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായം. നിരവധി പേര്‍ ഫെഡോറോട് കൂടുതലുണ്ടെങ്കില്‍ കത്തിച്ച് കളയാതെ ആവശ്യമുള്ളവര്‍ക്ക് കൊടുത്തുകൂടെയെന്ന് ചോദിച്ചു. മറ്റ് ചിലര്‍ തനിക്ക് വീട് പണിയാന്‍ അഞ്ച് ലക്ഷം തരാമോയെന്ന ചോദ്യവുമായെത്തി.
വേറെ ചിലര്‍ ഫെഡോറിനെയും അദ്ദേഹത്തിന്‍റെ സമ്പത്തിനെയും പരിഹസിച്ചു. ബ്ലാക്ക് മണി കത്തിക്കുന്നതിന് മുമ്പ് കടമെല്ലാം തീര്‍ക്കൂയെന്നായിരുന്നു ചിലരുടെ ഉപദേശം. വീഡിയോകളില്‍ ഉള്ളത് യഥാര്‍ത്ഥ നോട്ടല്ലെന്നും അവ വീഡിയോയ്ക്ക് വേണ്ടി പ്രിന്‍റ് ചെയ്ത് വ്യാജനോട്ടുകളാണെന്നും ഇതൊക്കെ അദ്ദേഹത്തിന്‍റെ സോഷ്യല്‍ എക്സ്പിരിമെന്‍റുകളാണെന്നും മറ്റ് ചിലരെഴുതി. ബണ്ടില്‍ കണക്കിന് നോട്ടുകെട്ടുകള്‍ വഴിയരികില്‍ വലിച്ചെറിയുന്നതും തുറന്ന കാറില്‍ കൊണ്ട് പോകുന്നതും കണ്ടെയ്നർ ലോറികളില്‍ നിന്ന് ഇറക്കുന്നതുമായി നിരവധി വീഡിയോകള്‍ ഫെഡോറിന്‍റെ അക്കൌണ്ടിലൂടെ ഇതിന് മുമ്പും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.
'പരിണാമത്തിന്‍റെ പുതുവഴികള്‍'; കൈയൊടിഞ്ഞ കുരങ്ങന്‍ രണ്ട് കാലില്‍ ഓടുന്ന വീഡിയോ വൈറല്‍