ഒരേയൊരു മസ്‌ക്! ആസ്തി കണ്ട് അന്തംവിട്ട് ലോകം, ഇത്രയും സമ്പത്ത് സ്വന്തമാക്കുന്ന ആദ്യ വ്യക്തി

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം മസ്‌കിൻ്റെ ആസ്തി 439.2 ബില്യൺ ഡോളറാണ്. അതായത്, 3,72,69,37,00,80,000  ഇന്ത്യൻ രൂപ! 

Elon Musks net worth tops 400 billion dollar, a historic first

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആരാണ്? ഇന്ന് ഇതിനു ഒറ്റ ഉത്തരമേയുള്ളൂ ഇലോൺ മസ്‌ക്. ലോകത്തിൽ ആദ്യമായാണ് ഒരു വ്യക്തിയുടെ ആസ്തി 400 ബില്യൺ കടക്കുന്നത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം മസ്‌കിൻ്റെ ആസ്തി 439.2 ബില്യൺ ഡോളറാണ്. അതായത്, 3,72,69,37,00,80,000  ഇന്ത്യൻ രൂപ! 

ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിൻ്റെ ഇൻസൈഡർ ഷെയർ വിൽപ്പനയാണ് അദ്ദേഹത്തിന്റെ ആസ്തി കുത്തനെ ഉയർത്തിയത്. ഒറ്റയടിക്ക് ഏകദേശം 50 ബില്യൺ ഡോളർ വർധനവാണ് ഉണ്ടായത്.  2022 അവസാനം മുതൽ മസ്‌കിൻ്റെ സമ്പത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ആസ്തി 200 ബില്യൺ ഡോളറിലധികം കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഡൊണാൾഡ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇത് ഇരട്ടിയായി ഉയർന്നു എന്നുതന്നെ പറയാം. 

ട്രംപ്, സെൽഫ്-ഡ്രൈവിംഗ് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും  ടെസ്‌ലയുടെ എതിരാളികളെ നിലവിൽ ഹായിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ക്രെഡിറ്റുകൾ ഇല്ലാതാക്കുമെന്നും വാർത്തകൾ വന്നതോടെ ടെസ്‌ല ഇങ്കിൻ്റെ ഓഹരി, തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഏകദേശം 65% ഉയർന്നു. 

ട്രംപ് ഭരണകൂടത്തിനുള്ളിൽ ഇലോൺ മസ്‌കിൻ്റെ സ്വാധീനം വലുതാണ്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കയ്യും മെയ്യും മറന്നാണ് മസ്‌ക് ട്രംപിന് വേണ്ടി രംഗത്തിറങ്ങിയത്. സാമ്പത്തിക പിന്തുണ മാത്രമല്ല, നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ നേരിട്ട് പ്രചാരണത്തിനിറങ്ങിയും മസ്ക് ട്രംപിനോടുള്ള കൂറ് തെളിയിച്ചു. ഞങ്ങളുടെ പുതിയ നക്ഷത്രം എന്ന് പറഞ്ഞ് ട്രംപും മസ്കിനെ ചേര്‍ത്തുനിര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ട്രംപ് വിജയിക്കുകയാണെന്ന് സൂചനകള്‍ വന്നയുടനെത്തന്നെ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളിലെല്ലാം തന്നെ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്.  

Latest Videos
Follow Us:
Download App:
  • android
  • ios