സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ഹ്യൂമൻ കാർ വാഷ് എന്താണെന്നറിയുമോ? പത്തിൽ പത്ത് മാർക്കും നൽകി നെറ്റിസൺസ്
വീഡിയോയുടെ തുടക്കത്തിൽ ഷോർട്ട്‌സ് ധരിച്ച് ഒരു മനുഷ്യൻ മുറിയിലേക്ക് പ്രവേശിക്കുന്നതാണ് കാണിക്കുന്നത്. അയാൾ വാതിൽ തുറന്ന ഉടനെ മുകളിൽ തൂങ്ങിക്കിടക്കുന്ന ഒരു ഫ്ലാസ്കിൽ നിറച്ചിരുന്ന വെള്ളം അയാളുടെ അദ്ദേഹത്തിന്‍റെ ദേഹത്തേക്ക് വീഴുന്നു.
ആളുകൾക്ക് തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കാനുള്ള സാധ്യതകളുടെ വലിയ ലോകമാണ് സോഷ്യൽ മീഡിയ നൽകുന്നത്. ഇതിൻറെ ശ്രദ്ധേയമായ തെളിവായി ഒരു വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു മനുഷ്യൻ നിർമ്മിച്ച സാങ്കല്പിക സൃഷ്ടിയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഹ്യൂമൻ കാർ വാഷ് എന്ന പേരിലാണ് ഈ ഉപകരണത്തെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ജോസഫ്സ് മെഷീൻസ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാർ വാഷിംഗ് സെൻററുകളിലെ കാർ വാഷിംഗ് രീതിയെ നർമ്മം കലർത്തി അവതരിപ്പിച്ചിരിക്കുന്നതാണ് ഈ വീഡിയോ. പക്ഷേ, കാറിനു പകരം കഴുകിയെടുക്കുന്നത് ഒരു മനുഷ്യനെ ആണെന്ന് മാത്രം. തീർന്നില്ല പൂർണ്ണമായും ഓട്ടോമാറ്റിക് ആയി നടക്കുന്ന ഈ കഴുകൽ പ്രക്രിയയിൽ ആകട്ടെ ഉപയോഗിച്ചിരിക്കുന്നത് മുഴുവൻ വീട്ടുപകരണങ്ങളും
വീഡിയോയുടെ തുടക്കത്തിൽ ഷോർട്ട്‌സ് ധരിച്ച് ഒരു മനുഷ്യൻ മുറിയിലേക്ക് പ്രവേശിക്കുന്നതാണ് കാണിക്കുന്നത്. അയാൾ വാതിൽ തുറന്ന ഉടനെ മുകളിൽ തൂങ്ങിക്കിടക്കുന്ന ഒരു ഫ്ലാസ്കിൽ നിറച്ചിരുന്ന വെള്ളം അയാളുടെ അദ്ദേഹത്തിന്‍റെ ദേഹത്തേക്ക് വീഴുന്നു. പിന്നീട് ഒരു ഫ്രെയിമിനുള്ളിലൂടെ കടന്നു പോകുമ്പോൾ അയാളുടെ ശരീരത്തിൽ മുഴുവൻ സോപ്പ് പിടിപ്പിക്കുന്നു. അങ്ങനെ ഓരോരോ ഘട്ടങ്ങളിലൂടെ കടന്ന് കുളിച്ചു തോർത്തി പുത്തൻ വസ്ത്രങ്ങളും ചെരിപ്പുമണിഞ്ഞ് ആ മനുഷ്യൻ മുറിക്ക് പുറത്തേക്കു പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
സെപ്തംബർ 7 -നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അപ്‌ലോഡ് ചെയ്‌തതിനുശേഷം, വീഡിയോ 15.5 ദശലക്ഷം ആളുകൾ കണ്ടു. ഇത്തരത്തിൽ രസകരമായ ഒരു വീഡിയോ അവതരിപ്പിച്ചതിന് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങളാണ് ഇതിന്റെ സൃഷ്ടാക്കൾക്ക് ലഭിക്കുന്നത്.