ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ; അക്കൗണ്ട് കാലിയാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പുതിയ തട്ടിപ്പ് രീതിയെ കുറിച്ച്  മുന്നറിയിപ്പ് നൽകി എസ്ബിഐ

SBI cautions about a new fraud; Do not trust the calls from CBI, Income Tax department without verifying their identity

ലവിധ തട്ടുപ്പുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്, ഏറ്റവും ഒടുവിലായി ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അല്ലെങ്കിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുകയും വ്യാജ നിയമനടപടിയുടെ പേര് പറഞ്ഞ് കനത്ത പിഴ ഈടാക്കുകയും ചെയ്യുന്ന ഒരു പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് വ്യക്തമാക്കുകയാണ്. 

എസ്ബിഐയുടെ പുറത്തിറക്കിയ മുന്നറിയിപ്പ് ഇതാണ്; 

"പ്രിയപ്പെട്ട എസ്ബിഐ ഉപഭോക്താവേ, തട്ടിപ്പുകാർ സിബിഐ അല്ലെങ്കിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരായി വേഷമിടുകയും നിങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ നിയമനടപടികളോ കനത്ത പിഴയോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയേക്കാം. ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കുക," 

തട്ടിപ്പിൽ നിന്നും രക്ഷ നേടാൻ ഏതൊക്കെ ചെയ്യണമെന്നും എസ്ബിഐ വ്യക്തമാക്കുന്നുണ്ട്. 

● ഉറവിടം സ്ഥിരീകരിക്കുക: വിളിക്കുന്നയാളുടെയോ മെസേജ് അയച്ചയാളുടെയോ ഐഡൻ്റിറ്റി എപ്പോഴും സ്ഥിരീകരിക്കുക. ഔദ്യോഗിക ഓർഗനൈസേഷനുകൾ സാധാരണയായി ഫോണിലൂടെയോ എസ്എംഎസ് വഴിയോ വീഡിയോ കോളിലൂടെയോ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടില്ല.
● വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്: നിങ്ങളെ ബന്ധപ്പെടുന്ന ഒരാളുമായി ഒരിക്കലും വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുത്.
● ഭീഷണികളിൽ ഭയപ്പെടരുത്: നിയമനടപടിയോ പിഴയോ ഉണ്ടെന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ അത് പൂർണമായും വിശ്വസിക്കരുത്. നിയമാനുസൃത സംഘടനകൾ ഫോണിലൂടെ ഇത്തരത്തിൽ നടപടികളെ കുറിച്ചോ പിഴയെ കുറിച്ചോ സംസാരിക്കില്ല.
● സംശയാസ്പദമായി തോന്നിയാൽ പോലീസിനെ അറിയിക്കുക: 
● സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കുക: നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ രണ്ട് ഘട്ടങ്ങളിലായുള്ള സ്ഥിരീകരണങ്ങൾ ഉറപ്പുവരുത്തുക, ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക 

Latest Videos
Follow Us:
Download App:
  • android
  • ios