'ഡാന്‍സിംഗ് സ്റ്റിക്ക് മാന്‍'; ഓട്ടത്തിന്‍റെ റൂട്ട് മാപ്പ് ഉപയോഗിച്ചുള്ള നൃത്ത അനിമേഷന്‍ വീഡിയോ വൈറല്‍
ആരോഗ്യത്തിന് വേണ്ടി മാത്രമല്ല. വിനോദത്തിന് വേണ്ടിയും ഓടാമെന്ന് തെളിയിച്ചിരിക്കുകയാണ് കാനേഡിയനായ ഡങ്കൻ മക്കാബ്. താന്‍ ആറ് മാസം ഓടിയ റൂട്ടുകളുടെ അനിമേഷന്‍ വീഡിയോ അദ്ദേഹം പങ്കുവച്ചപ്പോള്‍ അമ്പരന്നത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്.
ഓട്ടം ഒരു കലയാണോ കായിക വിനോദമാണോ? ചോദ്യം കനേഡിയൻ ഓട്ടക്കാരനും അക്കൗണ്ടന്‍റുമായ ഡങ്കൻ മക്കാബിനോട് (32) ആണെങ്കില്‍ അദ്ദേഹം പറയും ഓടിക്കൊണ്ട് കലാപ്രവര്‍ത്തനം നടത്താമെന്ന്. പറയുക മാത്രമല്ല. അദ്ദേഹം അത് ചെയ്ത് കാണിക്കുക കൂടി ചെയ്തപ്പോള്‍ ഞെട്ടിപ്പോയത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്. അതെ, കനേഡിയൻ നഗരമായ ടൊറന്‍റോയിലൂടെ മാസങ്ങളോളം താന്‍ ഓടിയ റൂട്ടുകളുടെ മാപ്പിംഗ് എടുത്ത അദ്ദേഹം അതിനെ ഒരു അനിമേഷന്‍ ചിത്രമാക്കി മാറ്റി. അത് ഒരു ഡാന്‍സിംഗ് സ്റ്റിക്ക് മനുഷ്യനെ പോലെയായിരുന്നു.
റൂട്ട് ട്രാക്കിംഗ് ആപ്ലിക്കേഷനായ സ്ട്രാവ ഉപയോഗിച്ച്, അക്കൗണ്ടന്‍റായ ഡങ്കൻ മക്കാബ് ഓട്ടത്തിലും എഡിറ്റിംഗിലുമുള്ള തന്‍റെ അഭിനിവേശം സംയോജിപ്പിച്ചാണ് വൈറൽ വീഡിയോ സൃഷ്ടിച്ചത്. അദ്ദേഹത്തിന്‍റെ ഈ അനിമേഷന്‍ വീഡിയോ എക്സില്‍ രണ്ടരക്കോടി പേരാണ് കണ്ടത്. ടിക്ടോക്കിലാകട്ടെ 90 ലക്ഷം പേരും. ഇതോടെ സമൂഹ മാധ്യമങ്ങളിലെ താരമായി ഡങ്കൻ മക്കാബ്. "ടൊറന്‍റോയിലെ തെരുവുകളിലൂടെ സ്ട്രാവ ആർട്ട് ആനിമേഷൻ! 2024 ജനുവരി മുതൽ ഒക്ടോബർ വരെ എനിക്ക് 121 റൺസ് ലഭിച്ചു, " അദ്ദേഹം വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. 2022 ൽ തന്‍റെ ബൈക്കിന്‍റെ ജിപിഎസ് റൂട്ട് ഉപയോഗിച്ച് നഗരത്തിലുടനീളം ഭീമൻ ബീവറിന്‍റെ രേഖാചിത്രം വരച്ച സാൻ ഫ്രാൻസിസ്കോ സ്ട്രാവ ആർട്ടിസ്റ്റ് ലെനി മൗഗൻ, ടൊറന്‍റോയിലെ മൈക്ക് സ്കോട്ട് എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തന്‍റെ പുതിയ അനിമേഷന്‍ വീഡിയോ എന്ന് മക്കാബെ പറയുന്നു. ]
മരിച്ച കുഞ്ഞിനെ ഉണർത്താന്‍ ശ്രമിക്കുന്ന അമ്മയാന; ഹൃദയം നുറുങ്ങുന്ന കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ
കര്‍ഷകന് നേരെ പാഞ്ഞടുത്ത് സൈബീരിയന്‍ കടുവ, വഴി മുടക്കി ഗേറ്റ്; വീഡിയോ വൈറല്‍
"ആറ് മാസത്തോളം, ആനിമേഷനായി ഉപയോഗിച്ചിരുന്ന സ്റ്റിക്ക് മാന്‍റെ തലയ്ക്ക് കുറുകെ എനിക്ക് ഒരു ലൈൻ ഉണ്ടായിരുന്നു. ഹാറ്റ്-ടിപ്പ് സർഗ്ഗാത്മകത വർദ്ധിപ്പിക്കുകയും അത് ഗാനത്തിനൊപ്പം തലയാട്ടുകയും ചെയ്യുന്നു. ഫ്രെയിമുകളിൽ എന്‍റെ വടിക്കാരൻ ഒരേ വലുപ്പത്തിലായിരിക്കണം. 10 മാസത്തോളം ഞാൻ ഇത് മാപ്പ് ചെയ്തു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ വൈറലായതിന് ശേഷം, ഈ ആശയത്തിന്റെ ആസൂത്രണത്തിലും കുറ്റമറ്റ നിർവഹണത്തിലും ആകൃഷ്ടരായ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും മക്കാബിന് വലിയ തോതിലുള്ള അഭിനന്ദനമാണ ലഭിച്ചത്.
3,200 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയിലെത്തിയ പെൻഗ്വിനെ 20 ദിവസത്തിന് ശേഷം തിരികെ വിട്ടു