മരിച്ച കുഞ്ഞിനെ ഉണർത്താന്‍ ശ്രമിക്കുന്ന അമ്മയാന; ഹൃദയം നുറുങ്ങുന്ന കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ
കരയിലെ ഏറ്റവും വലിയ ജീവിയുടെ തന്‍റെ കുഞ്ഞിനോടുള്ള ആത്മബന്ധത്തെ കാട്ടിതരുന്നതാണ് വീഡിയോ.
മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. . അത്തരം ഒരു കാഴ്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടില്‍ പങ്കുവച്ചപ്പോള്‍ അത് കാഴ്ചക്കാരുടെ ഹൃദത്തിലായിരുന്നു പതിഞ്ഞത്. വീഡിയോയിൽ ഒരു അമ്മയാന തന്‍റെ മരിച്ച് പോയ കുഞ്ഞിന്‍റെ മൃതദേഹം വലിച്ചിഴക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു അത്. ഈ കാഴ്ച കരയിലെ ഏറ്റവും വലിയ ജീവിയുടെ ആത്മബന്ധത്തെയാണ് കാട്ടിതന്നത്. സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാവരും കാഴ്ച കണ്ട് തങ്ങളുടെ ആത്മസങ്കർഷങ്ങള്‍ പങ്കുവയ്ക്കാനെത്തി.
വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ ഇങ്ങനെ കുറിച്ചു, 'അമ്മയാനയ്ക്ക് തന്‍റെ കുഞ്ഞിന്‍റെ മരണം മനസിലാക്കാന്‍ കഴിഞ്ഞില്ല. അവള്‍ കുറച്ച് സമയത്തേക്ക് ശരീരം വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ ദിവസങ്ങളോളം. അവർ നമ്മളെ പോലെയാണ്. വളരെ മനുഷ്യത്വമുള്ളവര്‍.' വീഡിയോയില്‍ അമ്മയാന തന്‍റെ മരിച്ച് കിടക്കുന്ന കുഞ്ഞിനെ മുന്‍ കാല്‍ കൊണ്ടും തുമ്പിക്കൈ കൊണ്ടും എടുത്തുയർത്താന്‍ ശ്രമിക്കുന്നത് കാണാം. ഏറെ നേരം ശ്രമിച്ചിട്ടും കുഞ്ഞ് ഉണരുന്നില്ലെന്ന് കണ്ട് തുമ്പിക്കൈകൊണ്ട് എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
3,200 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയിലെത്തിയ പെൻഗ്വിനെ 20 ദിവസത്തിന് ശേഷം തിരികെ വിട്ടു
കര്‍ഷകന് നേരെ പാഞ്ഞടുത്ത് സൈബീരിയന്‍ കടുവ, വഴി മുടക്കി ഗേറ്റ്; വീഡിയോ വൈറല്‍
തൊട്ട് പുറകെ അദ്ദേഹം മറ്റൊരു കുറിപ്പില്‍ ഇങ്ങനെ എഴുതി. ' ഇത് ഞങ്ങളുടെ ആദ്യ കേസല്ല. എഡിഎഫ്ഒ ജയന്ത മൊണ്ഡൽ ചിത്രീകരിച്ച വീഡിയോയാണിത്. കഴിഞ്ഞ കുറച്ച് വര്‍ഷത്തെ സേവനത്തിനിടെ ഇത്തരം ചില സന്ദർഭങ്ങള്‍ ഞാന്‍ വ്യക്തിപരമായി കണ്ടിട്ടുണ്ട്. ചില സമയങ്ങളില്‍ മുഴുവന്‍ കൂട്ടവും ഈ ചടങ്ങില്‍ പങ്കെടുക്കുന്നു. അത് ഒരു ശവസംസ്കാര ഘോഷയാത്ര പോലെ കാണപ്പെടുന്നു. ഇത് സംബന്ധിച്ച് ഞങ്ങള്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പ്രബന്ധം എല്ലാ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.' ഒപ്പം അദ്ദേഹം ആ പ്രബന്ധത്തിന്‍റെ ലിങ്കും തന്‍റെ കുറിപ്പിനോടൊപ്പം ചേര്‍ത്തു.
'ആനക്കുട്ടികളുടെ ശവപറമ്പ് കണ്ടെത്തി'; ഏഷ്യന്‍ ആനകളില്‍ ഈ രീതി കണ്ടെത്തുന്നത് ആദ്യമായെന്ന് പഠനം
ഏഷ്യന്‍ ആനകള്‍ തങ്ങളുടെ മരിച്ച് പോയ കുട്ടിയാനകളുടെ മൃതദേഹങ്ങൾ കുഴികുത്തി മൂടാറുണ്ടെന്ന് ആദ്യമായി കണ്ടെത്തിയ പഠനമായിരുന്നു അത്. ഇത്തരം ഒരു പ്രവര്‍ത്തി നേരത്തെ ആഫ്രിക്കന്‍ ആനകളില്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഏഷ്യന്‍ ആനകളും തങ്ങളുടെ മരിച്ച് പോകുന്ന കുഞ്ഞുങ്ങളെ സമാനമായ രീതിയില്‍ അടക്കാറുണ്ടെന്ന് ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. വടക്കന്‍ ബംഗാളില്‍ നിന്ന് ലഭിച്ച ഇതിന്‍റെ തെളിവുകളും പ്രബന്ധത്തോടൊപ്പം ചേര്‍ത്തിരുന്നു. 'ഹൃദയഭേദകം. അവള്‍ സമാധാനം കണ്ടെത്തട്ടെ' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റ് ചിലര്‍ ആനക്കുട്ടിയുടെ മരണകാരണം എന്തെന്ന് അന്വേഷിച്ചു. വീഡിയോ ഇതിനകം ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരാണ് കണ്ടത്.