ഒരു ശവസംസ്കാര ചടങ്ങിൽ വച്ച് സംവിധായകന്‍ കണ്ടു; പ്രിയങ്ക ചോപ്രയ്ക്ക് കരിയര്‍ മാറ്റിമറിച്ച വേഷം കിട്ടി !

ഹൃത്വിക് റോഷൻ നായകനായ ക്രിഷിൽ പ്രിയങ്ക ചോപ്ര എങ്ങനെയാണ് അഭിനയിച്ചതെന്നും കാസ്റ്റിംഗിനെക്കുറിച്ചുമുള്ള രസകരമായ കഥ പങ്കുവെക്കുന്നു. 

Priyanka Chopra Reveals Rakesh Roshan Spotted Her At A Funeral For Krrish

മുംബൈ: ബോളിവുഡിലെ നടി പ്രിയങ്ക ചോപ്രയുടെ ഒരോ വിജയത്തിന് പിന്നിലും ഒരോ കഥയുണ്ട്. ഇപ്പോള്‍ ഹോളിവുഡില്‍ സജീവമായ താരം തന്‍റെ കരിയറിലെ വലിയൊരു ഹിറ്റ് ചിത്രം ലഭിച്ച രസകരമായ സംഭവമാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

ഹൃത്വിക് റോഷൻ നായകനായി എത്തിയ സൂപ്പര്‍ ഹീറോ ചിത്രം ക്രിഷിൽ (2006) താൻ എങ്ങനെ അഭിനയിച്ചു എന്നതിന്‍റെ രസകരമായ ഒരു കഥയാണ് നടി ഓർമ്മിച്ചത്. റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് പ്രിയങ്ക ഇത് വെളിപ്പെടുത്തിയത്.

ഒരു ശവസംസ്കാര ചടങ്ങിൽ വച്ച് ചലച്ചിത്ര സംവിധായകന്‍ രാകേഷ് റോഷൻ തന്നെ ആദ്യമായി ശ്രദ്ധിച്ചുവെന്നും. അവിടെ വച്ചാണ് തന്നെ ചിത്രത്തിലെ നായികയായി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്നുമാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. 

ഒരു ശവസംസ്കാര ചടങ്ങിൽ, വെളുത്ത സൽവാർ കമീസ് ധരിച്ചാണ് രാകേഷ് റോഷൻ പ്രിയങ്കയെ കണ്ടത്. ആ വേഷത്തില്‍ പ്രിയങ്കയുടെ ലാളിത്യത്തില്‍ രാകേഷ് റോഷന് കൗതുകമായി. തുടര്‍ന്ന് എത്രാസിൽ (2004) പ്രിയങ്കയ്‌ക്കൊപ്പം പ്രവർത്തിച്ച സംവിധായകരായ അബ്ബാസ്-മസ്തനോട് പ്രിയങ്കയെക്കുറിച്ച് അന്വേഷിക്കുകയും പിന്നീട് ചിത്രത്തിലെ കാസ്റ്റ് ചെയ്യുകയുമായിരുന്നു. 

ക്രിഷിലെ കാസ്റ്റിംഗ് സംബന്ധിച്ച് പ്രിയങ്ക പറഞ്ഞത് ഇതാണ് “ക്രിഷിലെ പ്രിയ വളരെ നിഷ്കളങ്കയായതിനാൽ എനിക്ക് ഒരിക്കലും ആ വേഷം ലഭിക്കില്ലെന്നാണ് ഞാന്‍ കരുതിയത്, അതിന് മുന്‍പ് ചെയ്ത എത്രാസിലെ സോണിയ ഒരാളെ ജീവനോടെ തിന്നുന്ന രീതിയിലുള്ള ഒരു വേഷമായിരുന്നു"

എന്നാല്‍ ഈ പേടി അസ്ഥാനത്താക്കി പ്രിയങ്ക കാസ്റ്റ് ചെയ്യപ്പെട്ടു. എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്ന് പ്രിയങ്ക പിന്നീട് രാകേഷ് റോഷനോട് ചോദിച്ചപ്പോള്‍ ഉത്തരം ഇതായിരുന്നു. "നിങ്ങള്‍ മുന്‍പ് ചെയ്ത വേഷം അല്ല ഞാന്‍ നോക്കിയത്. നിങ്ങള്‍ക്ക് എത്രത്തോളം ഈ സിനിമയിലെ സീനുകള്‍ തനിമയോടെ ചെയ്യാന്‍ സാധിക്കും എന്നാണ്. നിങ്ങള്‍ അസാധ്യ നടിയണ്. നിങ്ങള്‍ക്ക് ഏത് വേഷവും ചേരുമെന്ന് എനിക്ക് മനസിലായി".

നാലാമത് റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജിദ്ദയിൽ കൊടിയേറി

‘ആ നടിക്കൊപ്പം അഭിനയിച്ചാല്‍ ഭാര്യ ഉപേക്ഷിക്കും’ അഞ്ച് ദിവസത്തെ ഷൂട്ടിന് ശേഷം അക്ഷയ് കുമാര്‍ ഉപേക്ഷിച്ച ചിത്രം


 

Latest Videos
Follow Us:
Download App:
  • android
  • ios