കഴിഞ്ഞമാസം വാങ്ങിയത് വെറും ഒമ്പത് പേർ മാത്രം! മഹീന്ദ്രയുടെ നെഞ്ചിലെ നോവായി ഈ കാർ!
എല്ലാ തവണത്തേയും പോലെ, കമ്പനിക്ക് ഏറ്റവും കുറഞ്ഞ ഡിമാൻഡുള്ള കാർ മരാസോ എംപിവി ആണെന്നതാണ് ശ്രദ്ധേയം. നവംബറിലെ മരാസോയുടെ വിൽപ്പന കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്. മരാസോയുടെ വെറും ഒമ്പത് യൂണിറ്റുകൾ മാത്രമാണ് 2024 നവംബർ മാസത്തിൽ വിറ്റഴിച്ചത് എന്നാണ് റിപ്പോട്ടുകൾ.
ജനപ്രിയ ഥാറിനായി ഷോറൂമുകളിൽ കൂട്ടയിടി നടക്കുമ്പോഴും മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മാസം അതായത് 2024 നവംബറിലെ വിൽപ്പന കണക്കുകൾ കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഏറ്റവും താഴ്ന്നതാണ്. സെപ്റ്റംബറിൽ 51,062 യൂണിറ്റുകളും ഒക്ടോബറിൽ 54,504 യൂണിറ്റുകളും കമ്പനി വിറ്റു. നവംബറിൽ ഇത് 46,222 യൂണിറ്റായി കുറഞ്ഞു. കമ്പനിയെ സംബന്ധിച്ചിടത്തോളം, ഥാർ ഒഴികെയുള്ള എല്ലാ മോഡലുകളുടെയും വിൽപ്പന കുറഞ്ഞു. എല്ലാ തവണത്തേയും പോലെ, കമ്പനിക്ക് ഏറ്റവും കുറഞ്ഞ ഡിമാൻഡുള്ള കാർ മരാസോ എംപിവി ആണെന്നതാണ് ശ്രദ്ധേയം. നവംബറിലെ മരാസോയുടെ വിൽപ്പന കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്. മരാസോയുടെ വെറും ഒമ്പത് യൂണിറ്റുകൾ മാത്രമാണ് 2024 നവംബർ മാസത്തിൽ വിറ്റഴിച്ചത് എന്നാണ് റിപ്പോട്ടുകൾ. ഒക്ടോബറിൽ അതിൻ്റെ 37 യൂണിറ്റുകൾ വിറ്റിരുന്നു.
ടൊയോട്ട ഇന്നോവയ്ക്ക് ശക്തനായ എതിരാളിയെന്ന പേരോടെ രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്. എംപിവി ശ്രേണിയില്‍ ടൊയോട്ട ഇന്നോവക്കും മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കുമുള്ള മഹീന്ദ്രയുടെ മറുപടിയായിരുന്നു മരാസോ. രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്‍തബര്‍ 3നാണ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടക്കത്തില്‍ത്തന്നെ ശ്രദ്ധ നേടിയ മോഡലായിരുന്നു മഹീന്ദ്ര മരാസോ. 'സ്രാവ്' എന്ന് അര്‍ഥം വരുന്ന സ്‍പാനിഷ് വാക്കായ 'Marazzo'യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വാഹനം കൂടിയാണ് മരാസോ.
എന്നാൽ തുടക്കത്തില്‍ മികച്ച പ്രകടം കാഴ്‍ച വച്ചെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി മരാസോയ്ക്ക് കഷ്‍ടകാലമാണ്. കമ്പനിയുടെ മൊത്തം വിപണി വിഹിതത്തിന്റെ ഒരു ശതമാനം പോലും മറാസോയുടെ കൈവശമില്ല. മഹീന്ദ്ര മറാസോയുടെ വിശദമായ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ, ജൂണിൽ 12 യൂണിറ്റുകളും ജൂലൈയിൽ 14 യൂണിറ്റുകളും ഓഗസ്റ്റിൽ 8 യൂണിറ്റുകളും സെപ്റ്റംബറിൽ 7 യൂണിറ്റുകളും ഒക്ടോബറിൽ 37 യൂണിറ്റുകളും നവംബറിൽ 9 യൂണിറ്റുകളും വിറ്റു. വിൽപ്പന വർധിപ്പിക്കാൻ കമ്പനി മറാസോയുടെ പുതിയ മോഡലും പുറത്തിറക്കിയിരുന്നുവെങ്കിലും വിൽപ്പന വർധിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ഇതിൽ 37 യൂണിറ്റുകൾ മാത്രമാണ് ഒക്ടോബറിൽ വിറ്റഴിച്ചത്. മഹീന്ദ്ര മറാസോയുടെ പുതിയ വിലകളെക്കുറിച്ച് പറയുമ്പോൾ, M2 7s വേരിയൻ്റിൻ്റെ പഴയ വില 14,39,400 രൂപയായിരുന്നു, അത് ഇപ്പോൾ 14,59,400 രൂപയായി വർദ്ധിച്ചു. അതായത് അതിൻ്റെ വില 20,000 രൂപ കൂട്ടി. M2 8s വേരിയൻ്റിൻ്റെ പഴയ വില 14,39,400 രൂപയായിരുന്നു, അത് ഇപ്പോൾ 14,59,400 രൂപയായി വർദ്ധിച്ചു. അതായത് അതിൻ്റെ വില 20,000 രൂപ കൂട്ടി.
മഹീന്ദ്ര മരാസോയിൽ, ഉപഭോക്താക്കൾക്ക് 1.5 ലിറ്റർ ടർബോചാർജ്‍ഡ് ഡീസൽ എഞ്ചിൻ ലഭിക്കുന്നു. ഇത് പരമാവധി 120.96 ബിഎച്ച്പി കരുത്തും 300 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്‍തമാണ്. കാറിൻ്റെ എഞ്ചിൻ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. മഹീന്ദ്ര മറാസോ തങ്ങളുടെ ഉപഭോക്താക്കൾക്ക് ലിറ്ററിന് 18 കിലോമീറ്റർ മുതൽ 22 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. മുൻനിര മോഡലിന് 14.39 ലക്ഷം മുതൽ 16.80 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര മറാസോയുടെ പ്രാരംഭ എക്‌സ് ഷോറൂം വില.
മഹീന്ദ്ര മറാസോയുടെ ക്യാബിനിൽ, 10.6 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എസി, യുഎസ്ബി ചാർജിംഗ് പോർട്ട് തുടങ്ങിയ സവിശേഷതകൾ ഉപഭോക്താക്കൾക്ക് കാണാൻ കഴിയും. ഇതിനുപുറമെ, മഹീന്ദ്ര മറാസോയിൽ സുരക്ഷയ്ക്കായി രണ്ട് എയർബാഗുകളും റിയർ പാർക്കിംഗ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. വിപണിയിൽ ടൊയോട്ട ഇന്നോവ, മാരുതി സുസുക്കി എർട്ടിഗ എന്നിവയുമായാണ് മഹീന്ദ്ര മറാസോ മത്സരിക്കുന്നത്.