അവൾ വരുന്നു, വേദ; ഏഷ്യാനെറ്റിന്റെ പുതിയ പരമ്പര 'പവിത്രം' ഡിസംബർ 16 മുതൽ
തിങ്കൾ മുതൽ വെള്ളിവരെ എല്ലാദിവസം രാത്രി 9 മണിക്കാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുക.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും ഒരുപിടി മികച്ച പരമ്പരകൾ സമ്മാനിച്ചിട്ടുള്ള ഏഷ്യാനെറ്റിന്റെ പുതിയ സീരിയൽ സംപ്രേക്ഷണം ആരംഭിക്കുന്നു. പവിത്രം എന്നാണ് പരമ്പരയുടെ പേര്. 2024 ഡിസംബർ 16 മുതൽ പവിത്രം സീരിയൽ പ്രേമികൾക്ക് മുന്നിലെത്തും. തിങ്കൾ മുതൽ വെള്ളിവരെ എല്ലാദിവസം രാത്രി 9 മണിക്കാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുക.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ, ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമാണ് പവിത്രം. വേദയാണ് സീരിയലിലെ കേന്ദ്ര കഥാപാത്രം. സത്യസന്ധതയ്ക്കും അച്ചടക്കത്തിനും പ്രശംസിക്കപ്പെട്ട ജഡ്ജി ശങ്കരനാരായണൻ്റെ മൂത്ത മകളാണ് വേദ.
പവിത്രമായ താലിയിലും വിവാഹത്തിന്റെ മഹത്വത്തിലും അചഞ്ചലമായ വിശ്വാസവും പക്വതയും ആഴത്തിലുള്ള മതവിശ്വാസി കൂടിയാണവൾ. ബാല്യകാല സുഹൃത്തും അഭിഭാഷകനുമായ ദർശനുമായി വിവാഹം നിശ്ചയിച്ചതോടെ അവളുടെ ജീവിതം സന്തോഷകരമായ വഴിത്തിരിവിലേക്ക് മാറുന്നു. എന്നാൽ കുപ്രസിദ്ധ റൗഡിയും ശക്തനായ ഒരു രാഷ്ട്രീയക്കാരൻ്റെ വലംകൈയുമായ വിക്രം അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടി കഥ അപ്രതീക്ഷിത വഴിതിരുവിലൂടെ കടന്നുപോകുന്നു.
ഒരു പ്രത്യേക സാഹചര്യത്തിൽ വിക്രം ഒരു ക്ഷേത്രത്തിൽ നിന്ന് താലി എടുത്ത് വേദയുടെ കഴുത്തിൽ കെട്ടുന്നതോടുകൂടി അവളുടെ ജീവിതം തലകീഴായി മാറുകയാണ്. വേദയുടെ അചഞ്ചലമായ വിശ്വാസങ്ങൾ, സാഹചര്യങ്ങൾക്കിടയിലും വിക്രമിനെ ഭർത്താവായി അംഗീകരിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. തീവ്രവും വൈകാരികവുമായ ഒരു യാത്രയ്ക്ക് ഇത് കളമൊരുക്കുന്നു. വിശ്വാസം, ധാർമ്മികത, വീണ്ടെടുപ്പ് എന്നിവയുടെ തീഷ്ണമായ പരീക്ഷണങ്ങളിലൂടെ വേദയുടെയും വിക്രമിൻ്റെയും ദർശന്റെയും ജീവിതയാത്ര വികസിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് പവിത്രത്തിന്റെ പ്രമേയം.
'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കണം, കാറും വീടും വാങ്ങണം; ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർത്ഥികൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..