'കുട്ടേട്ടനും പിള്ളേരും' മാത്രം മലയാളത്തില്‍ നിന്ന്: മഞ്ഞുമ്മല്‍ ബോയ്സിന് സുപ്രധാന നേട്ടം !
മുംബൈ: പ്രമുഖ സിനിമ സൈറ്റായ ഐഎംഡിബിയുടെ 2024 ലെ ഏറ്റവും ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്. ഡിസംബര്‍ ആദ്യവരെയുള്ള ചിത്രങ്ങളെയാണ് ഈ ലിസ്റ്റിലേക്ക് പരിഗണിച്ചത്.
പ്രഭാസ്,അമിതാഭ് ബച്ചന്‍, ദീപിക പാദുകോണ്‍, കമല്‍ഹാസന്‍ എന്നിവര്‍ ഒന്നിച്ച കല്‍ക്കി 2898 എഡിയാണ് ഒന്നാമത് എത്തിയ പടം. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ 1000 കോടി നേടിയിരുന്നു.
ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ സ്ത്രീ 2 ആണ് പട്ടികയില്‍ രണ്ടാമത്. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം 2018ലെ സ്ത്രീ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. 800 കോടിയോളം സ്ത്രീ 2 നേടിയിരുന്നു.
വിജയ് സേതുപതി നായകനായി എത്തിയ മഹാരാജയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പട്ടികയിലെ ഏക തമിഴ് ചിത്രവും ഇതാണ്. ബോക്സോഫീസില്‍ 100 കോടിയില്‍ ഏറെ നേടിയ ഈ ചിത്രത്തില്‍ അനുരാഗ് കശ്യപും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
Shaitaan
അജയ് ദേവഗണ്‍, ജ്യോതിക, മാധവന്‍ എന്നിവര്‍ അഭിനയിച്ച ഹിന്ദി ഹൊറര്‍ ചിത്രം സെയ്ത്താന്‍ ആണ് നാലാം സ്ഥാനത്ത് ഐഎംഡിബി റൈറ്റിംഗില്‍ എത്തിയ ചിത്രം. വലിയ ബോക്സോഫീസ് വിജയമായിരുന്നു ചിത്രം.
Fighter breaks the record
ഹൃത്വിക് റോഷൻ ദീപിക പാദുകോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഫൈറ്ററാണ് അഞ്ചാം സ്ഥാനത്ത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ചിത്രം ബോക്സോഫീസില്‍ 200 കോടിയോളം നേടിയിരുന്നു.
malayalam movie
മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ മഞ്ഞുമ്മല്‍ ബോയ്സാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അടക്കം മലയാളത്തിലെ ഒരുപിടി യുവതാരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. സുഷിന്‍ ശ്യാം ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം.
ബോളിവുഡിന്റെ ഈ പ്രതിസന്ധിയിൽ വലുതല്ലെങ്കിലും ചെറിയൊരു ആശ്വാസം സമ്മാനിച്ച സിനിമയായിരുന്നു ഭൂൽ ഭൂലയ്യ 3. നവംബർ 1ന് തിയറ്റുകളിൽ എത്തിയ ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി വെർഷനായ ഭൂൽ ഭൂലയ്യയുടെ മൂന്നാം ഭാഗമാണ്. കാർത്തിക് ആര്യൻ, വിദ്യാ ബാലൻ, മാധുരി ദീക്ഷിത്, ത്രിപ്തി ദിമ്രി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്.
Kill movie
രാജ്യമൊട്ടാകെ അടുത്തിടെ ചര്‍ച്ച ചെയ്‍ത ചിത്രമാണ് കില്‍. വയലൻസ് നിറച്ച ഒരു ബോളിവുഡ് ചിത്രമായിരുന്നു കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ചതാണ് കില്‍ ധര്‍മ പ്രൊഡക്ഷന്‍സ്, സിഖ്യ എന്‍റര്‍ടെയ്ന്‍മെന്‍റ് ബാനറുകളാണ് നിര്‍മ്മിച്ചത് ഈ ചിത്രമാണ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്.
Ajay Devgn Singham Again ott release update
ബോളിവുഡിലെ വമ്പൻ താരങ്ങള്‍ ഒന്നിച്ച ചിത്രമാണ് സിങ്കം എഗെയ്‍ൻ. സിങ്കം എഗെയ്‍ൻ ആഗോളതലത്തില്‍ 372.31കോടി നേടി. അജയ് ദേഗ്‍ഗണിനൊപ്പം സിങ്കം എഗെയ്‍ൻ സിനിമയില്‍ കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുൻ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവര്‍ക്ക് പുറമേ അതിഥിയായി സല്‍മാൻ ഖാനും ഉണ്ടായിരുന്നു. സംവിധാനം നിര്‍വഹിച്ചത് രോഹിത്ത് ഷെട്ടിയാണ്. ഈ ചിത്രമാണ് ഐഎംഡിബി ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്ത്.
ഇന്ത്യയുടെ ഇത്തവണത്തെ ഓസ്കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ലാപത്താ ലേഡീസാണ് ഈ ലിസ്റ്റില്‍ പത്താം സ്ഥാനത്ത്. കിരണ്‍ റാവുവിന്‍റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് തിയറ്ററുകളിലെത്തിയ ലാപത്താ ലേഡീസ് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരേപോലെ ലഭിച്ച ചിത്രമാണ്.