'ഇത് ഭയങ്കര സര്‍പ്രൈസായി പോയി', ആ സ്പെഷ്യല്‍ ഡേയില്‍ മീര അനിൽ

ടെലിവിഷൻ അവതാരക മീര അനിൽ ലഭിച്ച സർപ്രൈസിനെക്കുറിച്ച് വീഡിയോ പങ്കുവെച്ചു. 

It went as a wonderful surprise, Meera Anil on her birthday

തിരുവനന്തപുരം: ടെലിവിഷന്‍ അവതാരകമാരില്‍ പ്രധാനികളിലൊരാളാണ് മീര അനില്‍. റിയാലിറ്റി ഷോയ്ക്ക് പുറമെ മറ്റ് ഷോകളിലും അവതാരകയായി മീര എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. മീരയുടെ വീഡിയോകളിലൂടെയായി ഭര്‍ത്താവ് വിഷ്ണുവും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. മാട്രിമോണിയല്‍ സൈറ്റിലൂടെയായിരുന്നു മീരയും വിഷ്ണുവും കണ്ടുമുട്ടിയത്.

ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മീര. സെലിബ്രിറ്റികളുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചിട്ടുള്ളത്. ഇത് ഭയങ്കര സര്‍പ്രൈസായി പോയി, എന്നെ പേടിപ്പിക്കരുത്, അപ്പോള്‍ കട്ട് ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞായിരുന്നു മീര കേക്ക് മുറിച്ചത്. വിഷ്ണുവും അരുണും കൂടിയാണ് ഇതെല്ലാം സെറ്റാക്കിയത്. അരുണ്‍ എന്റെ കൂടെ പരിപാടിക്ക് വരെ വന്നതാണ് എന്നും മീര പറയുന്നുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പൊതുവെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറില്ല. റീല്‍ ലൈഫില്‍ കാണുന്ന പോലെയല്ല ഞാന്‍ റിയല്‍ ലൈഫില്‍. അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കരുതെന്ന മുഖവുരയോടെയാണ് മീര വീഡിയോ പങ്കുവെച്ചത്.

പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങളെല്ലാം ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചില്ലെങ്കിലും എന്നെന്നും ഓര്‍ത്തിരിക്കാനാവുന്ന നിമിഷങ്ങളാണ് അവര്‍ എനിക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇതെന്തായാലും ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് എനിക്ക് തോന്നി. പേഴ്‌സണല്‍ ലൈഫിലെ സെലിബ്രേഷനെക്കുറിച്ച് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വീഡിയോ. റീല്‍ ലൈഫില്‍ കാണുന്നതിനേക്കാളും ഡീസന്റാണ് ഞാന്‍ റിയല്‍ ലൈഫില്‍ എന്നും മീര കുറിച്ചിട്ടുണ്ട്.

അരുണും വിഷ്ണുവും ചേര്‍ന്ന് എന്നെ ശരിക്കും ഞെട്ടിച്ചു. ഒരാള്‍ എന്റെ സഹോദരനും, മറ്റെയാള്‍ എന്റെ ജീവിതപങ്കാളിയുമാണ്. എന്നെ ശരിക്കും മനസിലാക്കിയ രണ്ടുപേര്‍. അവരേക്കാളും ക്രേസിയാണ് ഞാന്‍ എന്ന ധാരണ ഇത്തവണ അവര്‍ തിരുത്തി തന്നിരിക്കുകയാണ്. വീഡിയോയുടെ ഇത്രയും ഭാഗമേ ഇവിടെ പോസ്റ്റ് ചെയ്യാന്‍ കഴിയൂയെന്നും മീര പറയുന്നു. ഹാപ്പി ബര്‍ത്ത് ഡേ മീര ഡിയര്‍ എന്ന് പറഞ്ഞ് ശ്വേത മേനോനായിരുന്നു ആദ്യം എത്തിയത്. ചേച്ചിക്കുട്ടിയോട് തിരിച്ച് മീര നന്ദി പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ ആശംസ പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായും മീര പങ്കുവെച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Anil (@meeraa_vishnu)

'ഇത് സ്ഥിരം സംഭവം, അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ': പൊട്ടിത്തെറിച്ച് സായി പല്ലവി

പോൺ കേസ്: ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് വ്യവസായി രാജ് കുന്ദ്രയ്ക്ക് കുരുക്ക് മുറുകുന്നു; ഗെഹാനയെ ചോദ്യം ചെയ്തു

Latest Videos
Follow Us:
Download App:
  • android
  • ios