ആരാധ്യയ്ക്ക് 13 വയസ്, അടുത്ത കുഞ്ഞെപ്പോൾ ? വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ അഭിഷേക് ബച്ചന്റെ മറുപടി

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഐശ്വര്യയുടെയും അഭിഷേകിന്റെയും മകൾ ആരാധ്യയുടെ പിറന്നാൾ ആഘോഷം.

abhishek bachchan reply goes viral for the question is second baby with Aishwarya Rai

ഴിഞ്ഞ ആറ് മാസത്തിലേറെയായി ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹമോചന വാർത്തകൾ ​ഗോസിപ്പ് കോളങ്ങളിൽ വരാൻ തുടങ്ങിയിട്ട്. താരങ്ങൾ മാറിയാണ് താമസിക്കുന്നതെന്നും ബച്ചൻ കുടുംബത്തോട് ഐശ്വര്യയ്ക്ക് താല്പര്യമില്ലെന്ന തരത്തിലായിരുന്നു വാർത്തകൾ. ഇരുവരും എപ്പോൾ വേണമെങ്കിലും പിരിയുമെന്നും അഭ്യൂഹങ്ങൾ പടർന്നു. എന്നാൽ ഇവയോട് ഒന്നും ഇതുവരെ താരങ്ങൾ പ്രതികരിച്ചിട്ടില്ല. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഐശ്വര്യയുടെയും അഭിഷേകിന്റെയും മകൾ ആരാധ്യയുടെ പിറന്നാൾ ആഘോഷം. 13 വയസ് തികയുന്ന മകളുടെ ബർത്ത് ഡേ പാർട്ടിക്ക് അഭിഷേക് എത്തിയിരുന്നു. ഐശ്വര്യയും അഭിഷേകും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധനേടുകയും ചെയ്തു. ഈ അവസരത്തിൽ രണ്ടാമത്തെ കുഞ്ഞിനെ കുറിച്ചുള്ള ചോദ്യത്തിന് അഭിഷേക് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

നടന്‍ റിഥേഷ് ദേശ്മുഖിന്റെ ചാറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഭിഷേക്. അഭിഷേകിനും ഐശ്വര്യയ്ക്കും രണ്ടാമത്തെ കുഞ്ഞ് ഉടൻ ഉണ്ടാകുമോന്ന തരത്തിലായിരുന്നു ചോദ്യം. അമിതാഭ് ജി, ഐശ്വര്യ, ആരാധ്യ, പിന്നെ നിങ്ങള്‍ അഭിഷേകും. എല്ലാവരുടെയും പേരുകള്‍ തുടങ്ങുന്നത് 'എ' എന്ന അക്ഷരത്തിലാണ്. അപ്പോൾ ആരാധ്യയ്ക്ക് ശേഷം എന്ത് പേര് എന്നാണ് റിഥേഷ് ചോദിച്ചു. അത് അടുത്ത തലമുറ വന്ന ശേഷം തീരുമാനിക്കാം എന്നായി അഭിഷേകിന്റെ മറുപടി. 

'നിങ്ങളെന്താ ചത്ത ശവം പോലെ നിക്കുന്നതെ'ന്ന് കൊറിയോഗ്രാഫർ; മമ്മൂട്ടിക്കത് ഇഷ്ടപ്പെട്ടില്ല, അക്കഥയുമായി നടന്‍

എന്നാൽ അഭിഷേകിനെ വിടാൻ തയ്യാറാകാതെ ആരാണ് അത്രയും കാത്തിരിക്കുക എന്ന് തമാശ രൂപേണ റിഥേഷ് ചോദിക്കുന്നുണ്ട്. 'റിഥേഷ്, മൂത്തവരെ ബഹുമാനിക്കൂ. ഞാൻ നിങ്ങളെക്കാൾ മുതിർന്ന ആളാണ്', എന്നാണ് നാണത്തോടെ അഭിഷേക് നൽകിയ മറുപടി. ഇരുവരുടെയും സംഭാഷണങ്ങൾ ബോളിവുഡിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios