2024ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കോപ അമേരിക്കയും ട്രംപും; പട്ടിക പുറത്തുവിട്ട് ഗൂഗിള്‍

അഭിനേതാക്കളുടെ കൂട്ടത്തിൽ പവൻ കല്യാണും ഹിന ഖാനും ഗൂഗിള്‍ സെര്‍ച്ച് പട്ടികയില്‍ ഇടംപിടിച്ചു

Copa America Donald Trump US elections Top in global search trends on Google

തിരുവനന്തപുരം: ഇക്കൊല്ലത്തെ സെർച്ച് ട്രെൻഡിംഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗൂഗിൾ. ലോകത്തിന്‍റെ നാനാഭാഗത്തിരുന്ന് ആളുകൾ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളും സംഭവങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. ഗൂഗിളിനെ സംബന്ധിച്ച് 2024ൽ ഏറ്റവും കൂടുതൽ വാർത്താപ്രാധാന്യമുള്ള സംഭവം യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പായിരുന്നു. ഏറ്റവും കൂടുതൽ തിരഞ്ഞത് 'കോപ അമേരിക്ക' ഫുട്ബാൾ ചാമ്പ്യൻഷിപ്പാണ്. 

2024ല്‍ മരണപ്പെട്ട വ്യക്തികളെ കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെട്ടത് ഇംഗ്ലീഷ് ഗായകനായ ലിയാം പെയ്നിന്‍റെ പേര്. ഗൂഗിളില്‍ ഏറ്റവും കൂടുതൽ പേര്‍ തിരഞ്ഞ വ്യക്തികളുടെ പേരുകളില്‍ മുന്നിലുള്ളത് നിയുക്ത യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപാണ്. ഗൂഗിളില്‍ വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളുടെ കൂട്ടത്തിൽ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ഐസിസി മെൻസ് ടി20 ലോകകപ്പ്, ഇന്ത്യ vs ഇംഗ്ലണ്ട് എന്നിവയുമുണ്ട്. 

ഏറ്റവും കൂടുതൽ തിരഞ്ഞ വാർത്തകളുടെ കൂട്ടത്തിൽ കടുത്ത ചൂട്, ഒളിംപിക്സ്, മിൽട്ടൺ ചുഴലിക്കാറ്റ്, ചുഴലിക്കാറ്റ് കാലാവസ്ഥ വിവരം (ജാപ്പനീസ്) എന്നിവയാണുള്ളത്. ഏറ്റവും കൂടുതൽ പേര്‍ തിരഞ്ഞ ചരമം ടോബി കെയ്ത്, ഒ.ജെ. സിംപ്സൺ, ഷാനെൻ ദോഹെർടി, അകിര തോരിയാമ എന്നിവരുടേതാണ്.

അഭിനേതാക്കളുടെ കൂട്ടത്തിൽ കെയ്റ്റ് വില്യംസിന് പുറമേ പവൻ കല്യാൺ, ആദം ബ്രോഡി, എല്ല പർണൽ, ഹിന ഖാൻ എന്നിവരുമുണ്ട്. ഇൻസൈഡ് ഔട്ട് 2, ഡെഡ് പൂൾ ആൻഡ് വോൾവെറിൻ, സാൾട്ട്ബേൺ, ബീറ്റിൽജ്യൂസ് ബീറ്റിൽജ്യൂസ്, ഡ്യൂൺ: പാർട്ട് 2 എന്നി സിനിമകളാണ് സെർച്ച് ലിസ്റ്റിലുള്ളത്. ഗൂഗിൾ മാപ്പിൽ കൂടുതൽ തിരഞ്ഞ സ്ഥലങ്ങളിൽ മുന്നിലുള്ളത് സെൻട്രൽ പാർക്ക്, ന്യൂയോർക്കാണ്. റിസാൽ പാർക്ക്, മനില, ഫിലിപ്പീൻസ്, ഒഹോരി പാർക്ക്, ഫുക്കുവോക്ക, ജപ്പാൻ, പാർക്ക് ഗുവെൽ, ബാഴ്സലോണ, സ്പെയിൻ, ഒഡോരി പാർക്ക്, ഹൊക്കോയിഡോ, ജപ്പാൻ എന്നിവയാണ് മറ്റ് സ്ഥലങ്ങൾ.

Read more: അടിച്ചുപോയി മോനേ; ലോകവ്യാപകമായി പണിമുടക്കി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്! ഒടുവില്‍ തിരിച്ചെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios