Troll against Gayatri Suresh s demand to ban trolls
Gallery Icon

പണം ലഭിക്കുന്നു, ട്രോളുകള്‍ നിരോധിക്കണമെന്ന് ഗായത്രി സുരേഷ്; പണം 'എണ്ണി' ഉന്മാദികളായ ട്രോളന്മാരെയും കാണാം


ചുരുളിയിലെ 'തെറി'യാണ് ഇപ്പോള്‍ മലയാളിയുടെ സമൂഹമാധ്യമ ചര്‍ച്ചകളില്‍ കൊഴുക്കുന്നത്. അതിനിടെയാണ് നടി ഗായത്രി സുരേഷ് , മുഖ്യമന്ത്രിയോട് ട്രോളുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലൈവില്‍ വന്നത്. സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും വൃത്തികെട്ട കമന്‍റുകള്‍ക്കുമെതിരെയായിരുന്നു ഗായത്രി സുരേഷിന്‍റെ പ്രതികരണം. നല്ല നാടിനായി ഇങ്ങനെയുള്ള ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി സുരേഷ് അഭ്യര്‍ഥിച്ചു. യൂട്യൂബിലെയും ഫേസ്‍ബുക്കിലെയും കമന്‍റസ് നീക്കാൻ പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം. അടിച്ചമര്‍ത്തുന്ന ജനതയല്ല നമുക്ക് വേണ്ടത്. അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്‍ക്കുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. എനിക്കൊന്നും നഷ്‍ടപ്പെടാനില്ല. കാരണം, താന്‍ അത്രയേറെ  അടിച്ചമര്‍ത്തപ്പെട്ടു. സോഷ്യൽ മീഡിയ ഇപ്പോൾ ജീവിതത്തെ കണ്‍ട്രോള്‍ ചെയ്ത് തുടങ്ങിയിരിക്കുന്നു. ലഹരിമരുന്നിൽനിന്നു പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്നു. അപോൾ ട്രോളുകളിൽ നിന്ന് പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ ? ട്രോള്‍ വന്നാല്‍ അതിനടിയില്‍ കമന്‍റാണ്. നമ്മളെ അടിച്ചമര്‍ത്തുന്നത് പോലുള്ള കമന്‍റുകളാണ്.  മാനസിക ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്ന അവസ്ഥയാണ് ഉള്ളത്. നിങ്ങള്‍ കാരണം ഒരാള്‍ മെന്‍റലാകുകയാണ്. ഇത് ഞാൻ മാത്രമല്ല അഭിമുഖീകരിക്കുന്നതെന്നും അതിനാല്‍ ഇവ നിരോധിക്കണെന്നും ഗായത്രി സുരേഷ് പറയുന്നു. ഗായത്രിയുടെ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ ട്രോള്‍ സമ്പാദ്യവുമായി ട്രോളന്മാരും എത്തി. കാണാം ട്രോളില്‍ നിന്ന് പണം വാരുന്ന ഏര്‍പ്പാട്.