'ലേ'യുടെ ഉയരത്തിൽ പാറും ഈ ഭീമൻ ത്രിവർണ്ണ പതാക!
ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ഗാന്ധിജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലഡാക്കിലെ ലേയില്‍ അനാവരണം ചെയ്തു. 1000 കിലോ ഭാരം വരുന്ന പതാക ഇന്ത്യന്‍ സൈന്യത്തിന്റെ 57 എന്‍ജിനീയര്‍ റെജിമെന്റിലെ 150 സൈനികര്‍ ചേര്‍ന്ന് ലേയിലെ 2,000 അടിയിലധികം ഉയരമുള്ള ഒരു കുന്നിന്‍ മുകളിലേക്ക് ചുമന്ന് കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറെടുത്താണ് പതാക മുകളിലെത്തിച്ചത്.