പെട്രോളിന് വില കൂടിയാലും വേണ്ടില്ല; ജനത്തെ 'ബുദ്ധിമുട്ടിച്ച്' പ്രതിഷേധിക്കാന്‍ പാടില്ലെന്ന് ട്രോളന്മരും
കേരളം ഇന്ന് വലിയൊരു ധാര്‍മ്മിക പ്രതിസന്ധിയിലാണെന്നാണ് ട്രോളന്മാരുടെ വാദം. എന്താണന്നല്ലേ. സ്വാതന്ത്രം നേടി നാട്ടില്‍ വണ്ടിയോടി തുടങ്ങിയ കാലം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് വില കൂട്ടിയ കാലത്തൊക്കെ നാട്ടിലെ പോസ്റ്റോഫീസ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളെ ലക്ഷ്യം വച്ച് സമരം നടത്തിയ പാരമ്പര്യമുള്ള നാടാണ്. ബിജെപി അധികാരത്തിലേറിയ കാലം മുതല്‍ പെട്രോളിന് വില കുത്തനെ മുകളിലേക്കും. വേണമെങ്കില്‍ സംസ്ഥാനം നികുതി കുറയ്ക്കട്ടെയെന്ന് കേന്ദ്രം. അല്ല കേന്ദ്രം തന്നെ കുറയ്ക്കണമെന്ന് സംസ്ഥാനവും. അതിനിടെ പ്രതിപക്ഷത്തായ കോണ്‍ഗ്രസ് ഇന്നലെ എറണാകുളത്ത് വഴി തടഞ്ഞ് സമരം ചെയ്തു. അതുവഴി പോയ നടന് ജോജു ജോര്‍ജ്ജ് റോഡിലിറങ്ങി സമരത്തിനെതിരെ പ്രതിഷേധിച്ചു. ജോജുവിന്‍റെ പ്രതിഷേധം ആളിപ്പടര്‍ന്നു. പെട്രോളിന് വില കൂട്ടിയാലും കുഴപ്പമില്ല. പ്രതിഷേധക്കാര്‍ കുറച്ച് കൂടി മാന്യത കാണിക്കമെന്ന് ജനവും ഏറ്റുപിടിച്ചു. നേരം ഇരുട്ടി വെളുത്തപ്പോള്‍ പെട്രോളിന് വീണ്ടും 48 പൈസ കൂടി. റോഡ് ബ്ലോക്ക് ചെയ്ത് സിനിമാ ഷൂട്ടിങ്ങ് നടത്തിയാലും ശരി പെട്രോള്‍ വിലയ്ക്കെതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്ന് ട്രോളന്മാരും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona