ആലപ്പുഴ കുത്തിയതോട് റേഞ്ചിൽ, കൊട്ടാരക്കര മയിലാടുംപാറയിൽ! കൃത്യം വലവിരിച്ച് എക്സൈസ്, പ്രതികൾ കുടുങ്ങി
മൂന്ന് വ്യത്യസ്ത ഇടങ്ങളിലായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്
കൊല്ലം: ക്രിസ്മസ് - ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ മയക്കുമരുന്ന് കണ്ടെടുത്ത് എക്സൈസ് പ്രതികളെ അറസ്റ്റ് ചെയ്തു. കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് പി സിയുടെ നേതൃത്വത്തിലുള്ള സംഘം നീണ്ടകര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കോടംത്തുരുത്ത് സ്വദേശി റെയ്ഗൻ ബാബുവിനെ (29 വയസ്) 4.329 ഗ്രാം മെത്താംഫിറ്റാമിനുമായി പിടികൂടി. പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) ലാൽജി കെ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കലേഷ് കെ ടി, വിപിൻ വി കെ, വിഷ്ണുദാസ് എം ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ റോസമ്മ തോമസ് എന്നിവരും ഉണ്ടായിരുന്നു.
കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബാബു പ്രസാദിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര തൃക്കണ്ണമങ്കൽ തട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ 4.006 ഗ്രാം മെത്താംഫിറ്റമിൻ, 5 ഗ്രാം കഞ്ചാവ് എന്നിവ കൈവശം വച്ച കുറ്റത്തിന് എഴുകോൺ സ്വദേശി രാഹുൽ രാജ് (29 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അരുൺ യു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ബാബു, സിവിൻ സജി ചെറിയാൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബീൻ എന്നിവർ പങ്കെടുത്തു.
മറ്റൊരു കേസിൽ കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബാബു പ്രസാദിന്റെ നേതൃത്വത്തിൽ മയിലാടും പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 4.182 ഗ്രാം മെത്താംഫിറ്റാമിൻ കൈവശം വച്ച കുറ്റത്തിന് മയിലാടും പാറ സ്വദേശി ജെറിൻ ജോസഫ് (23 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അരുൺ യു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ബാബു, സിവിൻ സജി ചെറിയാൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബീൻ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം