പാലക്കാട് ചിറ്റൂരിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ​ഗുരുതര പരിക്ക്

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. 

young man met tragic end in collision between bike and a jeep in Chittoor Palakkad friend is seriously injured

പാലക്കാട്: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. പാലക്കാട് ചിറ്റൂർ തത്തമംഗലം പള്ളത്താംപ്പുള്ളിയിൽ രാത്രിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന്  ഗുരുതരമായി പരിക്കേറ്റു

അത്തിമണിയിൽ നിന്നും  തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയാദും അനസും യാത്ര ചെയ്തിരുന്ന ബൈക്കും മേട്ടുപ്പാളയം ഭാഗത്ത് നിന്നും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ജീപ്പ് തൊട്ടു മുൻപിലായി പോയിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios