ജയൻ ചെറിയാന്റെ 'റിഥം ഓഫ് ദമാം' ഇന്ന്; ലിപിയില്ലാത്ത സിദ്ദി ഭാഷയിലെ ആദ്യ ചിത്രം

ഇത്തവണ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ റിഥം ഓഫ് ദമാം പ്രദർശിപ്പിച്ചിരുന്നു.

jayan cherian movie Rhythm of Dammam screening iffk 2024 today

ർണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറയുന്ന, ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം ഐഎഫ്എഫ്കെയിൽ ഇന്ന് പ്രദർശിപ്പിക്കും. രാവിലെ 9.15ന് തിരുവനന്തപുരം ന്യൂ തീയേറ്ററിലാണ് പ്രദർശനം. കർണാടകത്തിൽ ജീവിക്കുന്ന സിദ്ദി സമൂഹത്തിന്റെ അറിയപ്പെടാത്ത കഥയാണ് ചിത്രം പറയുന്നത്. സിദ്ദി സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കളും. 

തലമുറകളായി നേരിട്ട അടിച്ചമർത്തലും അവരുടെ അതിജീവനവും ദമാം എന്ന സംഗീതോപകരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പറയുകയാണ് ചിത്രം. ചിത്രത്തിൽ വേഷമിട്ട ജയറാം സിദ്ദി എന്ന പന്ത്രണ്ടുകാരൻ ഐ.എഫ്.എഫ്.കെ വേദിയിൽ എത്തുന്നുണ്ട്. 

jayan cherian movie Rhythm of Dammam screening iffk 2024 today

സിദ്ദി ഭാഷയിൽ ഇറങ്ങുന്ന ആദ്യ ചിത്രമാണ് റിഥം ഓഫ് ദമാം. ലിപിയില്ലാത്ത ഈ ഭാഷ എട്ടുവർഷത്തോളം എടുത്താണ് സംവിധായകൻ പഠിച്ചെടുത്തത്. ജയൻ ചെറിയാന്റെ മുൻ ചിത്രങ്ങളായ പാപിലിയോ ബുദ്ധ, കാ ബോഡിസ്‌കേപ്‌സ് എന്നിവ നിരൂപക പ്രശംസ നേടിയിരുന്നു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ റിഥം ഓഫ് ദമാം പ്രദർശിപ്പിച്ചിരുന്നു.

മലയാളത്തിന്റെ ആദ്യ നായിക, പി.കെ. റോസിയായി അഭിരാമി ബോസ്, ശ്രദ്ധനേടി 'സ്വപ്നായനം'

അതേസമയം, ഇന്ന് അറുപത്തിയേഴ് സിനിമകളാണ് വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ നാലു ചിത്രങ്ങൾ, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ലൈഫ് ടൈം അച്ചീവ്‌മെന്റ്  വിഭാഗത്തിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലും ഒരോ ചിത്രങ്ങൾ എന്നിവയാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

 

Latest Videos
Follow Us:
Download App:
  • android
  • ios