അനുവിനെ കാനഡയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വീടിന് 7 കിലോമീറ്റർ അകലെ അപകടം, കണ്ണീർ കയത്തിൽ കുടുംബം

കാനഡയിലേക്ക് മടങ്ങുമ്പോൾ അനുവിനെ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടം. വീടിന് ഏഴ് കിലോമീറ്റർ അകലെവച്ചാണ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘത്തിന്റെ കാർ ബസിലേക്ക് ഇടിച്ച് കയറിയത്

tragic accident kills newly wed couple and their fathers heart breaking end for years longing love story 15 December 2024

പത്തനംതിട്ട: പുലർച്ചെയുള്ള ദീർഘദൂര യാത്രകളിൽ വീടുകൾക്ക് സമീപത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി പത്തനംതിട്ടയിലെ അപകടം. എട്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞ് അനുവിനെ കാനഡയിലേക്ക് സ്ഥിരമായി കൂടെ കൂട്ടാനുള്ള നടപടി ക്രമങ്ങൾ നടക്കുന്നതിനിടെയാണ് നിഖിലും ഉറ്റബന്ധുക്കളും അപകടത്തിൽപ്പെടുന്നത്. കാനഡയിലേക്ക് മടങ്ങുന്നതിന് മുൻപ് മകനെയും മരുമകനേയും കാത്തിരുന്ന വീട്ടുകാർ കേൾക്കുന്നത് മരണവാർത്തയാണ്.  

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയിൽ വീട്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ മലേഷ്യയിൽ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികൾ അടക്കമുള്ളവരാണ് മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,  നിഖില്‍, ബിജു പി ജോര്‍ജ്  എന്നിവരാണ് മരിച്ചത്. കാനഡയിൽ ജോലി ചെയ്തിരുന്ന നിഖിൽ അനുവിനെ ഒപ്പം കൊണ്ട് പോകാനുള്ള ശ്രമങ്ങൾക്കിടെയാണ് അപകടം.

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് നവദമ്പതികളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനിടയിലുണ്ടായ അപകടത്തിൽ അനുവിന്റെ പിതാവ് ബിജുവും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അടക്കമുള്ളവരാണ്  മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. 

ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മല്ലശ്ശേരി സ്വദേശികൾ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു.  പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം.

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു

നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. മരിച്ച മൂന്ന് പേരുടെ മൃതദേഹം കോന്നി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios