കാട്ടാന പിഴുതെറിഞ്ഞ പനമരം ബൈക്കിൽ പതിച്ച് അപകടം; മരിച്ച വിദ്യാര്‍ത്ഥിനി ആൻമേരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

നേര്യമംഗലത്തിനും നീണ്ടപാറയ്ക്കുമിടയില്‍ ചെമ്പന്‍കുഴിയില്‍ വച്ചാണ് സമീപത്തെ കാട്ടില്‍ നിന്നിരുന്ന പന മരം കാട്ടാന പറിച്ച് റോഡിലേക്ക് എറിഞ്ഞത്.
 

palm tree uprooted by forest fell on bike and an accident occurred Postmortem today

കൊച്ചി: എറണാകുളം കോതമംഗലത്ത് കാട്ടാന കാട്ടില്‍ നിന്ന് പിഴുതെറിഞ്ഞ പനമരം ശരീരത്തില്‍ പതിച്ച് മരിച്ച വിദ്യാര്‍ഥിനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ആന്‍മേരിയാണ് മരിച്ചത്. സഹപാഠിയായ അല്‍ത്താഫിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ദുരന്തം. നേര്യമംഗലത്തിനും നീണ്ടപാറയ്ക്കുമിടയില്‍ ചെമ്പന്‍കുഴിയില്‍ വച്ചാണ് സമീപത്തെ കാട്ടില്‍ നിന്നിരുന്ന പന മരം കാട്ടാന പറിച്ച് റോഡിലേക്ക് എറിഞ്ഞത്.

പരിക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അല്‍ത്താഫിനെ പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളമശേരി മെഡ‍ിക്കല്‍ കോളജിലാണ് ആന്‍മേരിയുടെ പോസ്റ്റ് മോര്‍ട്ടം. തൃശൂര്‍ പുതുക്കാട് സ്വദേശി വിന്‍സന്‍റിന്‍റെയും ജീനയുടെയും മകളാണ് ആന്‍മേരി.

Latest Videos
Follow Us:
Download App:
  • android
  • ios