യൂട്യൂബിൽ പരിപാടി അവതരിപ്പിച്ചതിന് പിന്നാലെ ​ഗായികയെ അറസ്റ്റ് ചെയ്തു, ഹിജാബ് ധരിച്ചില്ലെന്ന് കേസ്

1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയിരുന്നു. ഇതിനെതിരെ രാജ്യത്ത് ഇപ്പോഴും പ്രതിഷേധം നിലച്ചിട്ടില്ല.

Iran Singer arrested for Not Wearing Hijab

ടെഹ്റാൻ: ഹിജാബ് ധരിക്കാതെ യൂട്യൂബിൽ വെർച്വൽ കച്ചേരി അവതരിപ്പിച്ചതിന് പിന്നാലെ 27 കാരിയായ ഇറാനിയൻ ഗായികയെ ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ​ഗായിക പരസ്തു അഹമ്മദിയയാണ് അറസ്റ്റിലായത്. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള മസന്ദരൻ പ്രവിശ്യയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകൻ മിലാദ് പനാഹിപൂർ അറിയിച്ചു.

തൻ്റെ സം​ഗീത പരിപാടി ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് വ്യാഴാഴ്ച ഫയൽ ചെയ്ത കേസിനെ തുടർന്നാണ് അറസ്റ്റ്. പരിപാടിയിൽ കൈയും മുഖവും മറയ്ക്കാതെ നാല് പുരുഷന്മാർക്കൊപ്പം സം​ഗീത പരിപാടി നടത്തിയെന്നാണ് കേസ്. ഇവരോടൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഗീതജ്ഞരായ സൊഹൈൽ ഫഗിഹ് നസിരി, എഹ്‌സാൻ ബെയ്‌രാഗ്ദാർ എന്നിവരെ ടെഹ്‌റാനിൽനിന്ന് അറസ്റ്റ് ചെയ്തതായി അഭിഭാഷകൻ സ്ഥിരീകരിച്ചു.

Read More... അർജന്റീനയുടെ പ്രസിഡന്റിന് ഇറ്റലിയുടെ പൗരത്വം, പ്രധാനമന്ത്രി ജോർജിയയ്ക്ക് രൂക്ഷ വിമർശനം

1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയിരുന്നു. ഇതിനെതിരെ രാജ്യത്ത് ഇപ്പോഴും പ്രതിഷേധം നിലച്ചിട്ടില്ല. ഡ്രസ് കോഡ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിൽ മരിച്ച 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് 2022-ൽ ഇറാനിലുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios