ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം, തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും
യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആറിൽ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു.
ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി. ഇന്നലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആറിൽ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു.