കടുത്ത നടപടിയുമായി രജിസ്ട്രാർ ജനറൽ; 'ഉദ്യോഗസ്ഥർ ഇനി ജോലി സമയത്ത് ഫോൺ ഉപയോഗിക്കേണ്ട'; വിലക്ക് കേരള ഹൈക്കോടതിയിൽ

കേരള ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി

Kerala High court registrar general orders employees not use phone on duty time

കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. പലരും ജോലി സമയത്ത് ഓൺലെൻ ഗെയിം കളിക്കുന്നതും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനാലാണ് രജിസ്ട്രാർ ജനറൽ നടപടിയെടുത്തത്. ഇത് സംബന്ധിച്ച് മുൻപും ഓഫീസ് മെമ്മോകൾ ഇറങ്ങിയിരുന്നു. അതേസമയം ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും രജിസ്ട്രാർ ജനറലിൻ്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios