എല്‍ ക്ലാസികോയിലൂടെ തിരിച്ചുവരാന്‍ മുംബൈ ഇന്ത്യന്‍സ്; വാംഖഡെ പിടിച്ചടക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

പതിവുപോലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈ, ചെന്നൈയോട് ജയത്തില്‍ കുറഞ്ഞതോന്നും പ്രതീക്ഷിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റ ചെന്നൈ, ലക്‌നൗനിനെതിരെ ജയിച്ചിരുന്നു. ബാറ്റിംഗിലും ബൗളിലും ഒരു പോലെ പിഴച്ച മുംബൈ, ആര്‍സിബിയോട് എട്ട് വിക്കറ്റിനാണ് തോറ്റത്.

mumbai indians vs chennai super kings ipl match preview and probabel eleven saa

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ന് നേര്‍ക്കുനേര്‍ വരും. വൈകിട്ട് ഏഴരയ്ക്ക് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലിലെ എല്‍ ക്ലാസികോയെന്ന വിശേഷണമുണ്ട് മുംബൈ- ചെന്നൈ പോരാട്ടത്തിന്. ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തപ്പോഴൊക്കെ ആവേശത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല. 

പതിവുപോലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈ, ചെന്നൈയോട് ജയത്തില്‍ കുറഞ്ഞതോന്നും പ്രതീക്ഷിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റ ചെന്നൈ, ലക്‌നൗനിനെതിരെ ജയിച്ചിരുന്നു. ബാറ്റിംഗിലും ബൗളിലും ഒരു പോലെ പിഴച്ച മുംബൈ, ആര്‍സിബിയോട് എട്ട് വിക്കറ്റിനാണ് തോറ്റത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, ഇഷാന്‍ കിഷനും, സൂര്യകുമാര്‍ യാദവും ഫോം വീണ്ടെടുത്തില്ലെങ്കില്‍ മുംബൈയുടെ കാര്യം കഷ്ടത്തിലാവും. ബൗളിംഗ് നിരയുടെ കാര്യം അങ്ങേയറ്റം പരിതാപകരമാണ്. പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുംറയുടെ അഭാവം നികത്താന്‍ ആദ്യ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍ക്കായില്ല. ആര്‍ച്ചര്‍ തിളങ്ങിയില്ലെങ്കില്‍ മുംബൈ വീണ്ടും അടി വാങ്ങും.

ചെന്നൈയുടെയും ആശങ്ക ബൗളിംഗിലാണ്. പേസ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പാര്‍ട്ട് ടൈം സ്പിന്നറായ മൊയിന്‍ അലിയാണ് ലക്‌നൗവിനെതിരെ മഞ്ഞപ്പടയെ രക്ഷിച്ചത്. തകര്‍ത്തടിക്കുന്ന റുതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ അടക്കമുള്ളവരുടെ നിരയിലേക്ക് ബെന്‍ സ്റ്റോക്‌സ് കൂടി എത്തിയാല്‍ മുന്‍ ചാംപ്യന്മാര്‍ക്ക് ബാറ്റിംഗില്‍ ആശങ്ക വേണ്ട. നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ മുംബൈയ്ക്കാണ് ആധിപത്യം. മുപ്പത്തിനാല് കളിയില്‍ 20ലും ടീം ജയിച്ചു. ചെന്നൈ ജയിച്ചത് പതിനാല് മത്സരങ്ങളില്‍.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, ടിം ഡേവിഡ്, നെഹല്‍ വധേര, ഹൃതിക് ഷൊകീന്‍, പിയൂഷ് ചൗള, ജോഫ്ര ആര്‍ച്ചര്‍, അര്‍ഷദ് ഖാന്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, ശിവം ദുബെ, മിച്ചല്‍ സാന്റനര്‍, ദീപക് ചാഹര്‍, രാജ്‌വര്‍ധന്‍ ഹര്‍ഗരേക്കര്‍.

ബട്‌ലറില്ല! ജോ റൂട്ട് പകരക്കാരനാവുമോ? ദേവ്ദത്തും പുറത്ത്; രാജസ്ഥാന്‍ ഇന്ന് ഡല്‍ഹിക്കെതിരെ- സാധ്യതാ ഇലവന്‍

Latest Videos
Follow Us:
Download App:
  • android
  • ios