വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍
വിക്കറ്റ് കീപ്പര്‍ കൂടിയാണ് ജുറല്‍. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നിലുള്ളതിനാല്‍ അവസരം ലഭിച്ചില്ല. ജുറല്‍ കീപ്പിംഗ് പരിശീലനം നടത്തുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ജയ്പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഭേദപ്പെട്ട പ്രകടനമായിരുന്നു യുവതാര ധ്രുവ് ജുറലിന്റേത്. വാലറ്റത്ത് ബാറ്റിംിഗിനെത്തിയ ജുറല്‍ 13 മത്സരങ്ങളില്‍ 172.73 സ്ട്രൈക്ക് റേറ്റില്‍ 152 റണ്‍സാണ് നേടിയത്. താരത്തെ ടോപ് ഓര്‍ഡറില്‍ പരീക്ഷിക്കണമെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇടം ലഭിക്കുക പ്രയാസമുള്ള കാര്യമായിരുന്നു.
വിക്കറ്റ് കീപ്പര്‍ കൂടിയാണ് ജുറല്‍. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നിലുള്ളതിനാല്‍ അവസരം ലഭിച്ചില്ല. ജുറല്‍ കീപ്പിംഗ് പരിശീലനം നടത്തുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാലിപ്പോള്‍ കീപ്പറാവാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജുറല്‍.
22 കാരനായ ജുറല്‍ പറയുന്നതിങ്ങനെ... ''അണ്ടര്‍ 19 തലത്തില്‍ ഞാന്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. നായകനായുള്ള ചെറിയ പരിചയസമ്പത്ത് എനിക്കുണ്ട്. ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പറാവുമ്പോള്‍ അവര്‍ക്ക് ഗ്രൗണ്ടിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുണ്ടാവും. കാരണം, നമ്മള്‍ ഗ്രൗണ്ടിന്റെ മധ്യത്തിലായിരിക്കും. അതുകൊണ്ട് സഞ്ജു കീപ്പ് ചെയ്യുന്നു. ഞാനും വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവസരം ലഭിച്ചില്ല. എങ്കിലും കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്.'' ജുറല്‍ പറഞ്ഞു.
ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചത്. 14 മത്സങ്ങളില്‍ 14 പോയിന്റാണ് ടീമിനുണ്ടായിരുന്നത്. സീസണില്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് പിന്നീട് ആ മികവ് നിലനിര്‍ത്താന്‍ ടീമിനായില്ല. സഞ്ജുവും ജോസ് ബട്ലറും ഫോം കണ്ടെത്താന്‍ വിഷമിച്ചത് ടീമിനെ കാര്യമായി ബാധിച്ചു. വരും സീസണില്‍ ടീമിനെ ഉടച്ചുവാര്‍ക്കാനൊരുങ്ങുകയാണ് ഉടമകള്‍. സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പകരം ജോസ് ബട്‌ലറെ നായകനാക്കാനാണ് പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം