3,200 കിലോമീറ്റർ സഞ്ചരിച്ച് ഓസ്ട്രേലിയയിലെത്തിയ പെൻഗ്വിനെ 20 ദിവസത്തിന് ശേഷം തിരികെ വിട്ടു
ഇപ്പോഴും തീര്‍ത്തം അജ്ഞാതമായ കാരണത്താലാണ് ഗസ് എന്ന് പേരിട്ട പെന്‍ഗ്വിന്‍ ഓസ്ട്രേലിയന്‍ തീരത്തെത്തിയത്. ഇതിനിടെ അവന്‍ കടലിലൂടെ സഞ്ചരിച്ചത് 3,200 കിലോമീറ്റര്‍ ദൂരം.
20 ദിവസങ്ങള്‍ക്ക് മുമ്പ് ലോകത്തെ ഏറെരെയും അത്ഭുതപ്പെട്ടുത്തിക്കൊണ്ട് അന്‍റാര്‍റ്റിക്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് എത്തിയ പെന്‍ഗ്വിനെ 20 ദിവസങ്ങള്‍ക്ക് ശേഷം തിരികെ വിട്ടു. അന്‍റാര്‍ട്ടിക്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്കുള്ള 3,200 കിലോമീറ്റര്‍ ദൂരെ സഞ്ചരിച്ച് എങ്ങനെ, എന്തിനാണ് പെന്‍ഗ്വിന്‍ ഓസ്ട്രേലിയയിലേക്ക് എത്തിയതെന്ന് ഇപ്പോഴും അജ്ഞാതം. പെന്‍ഗ്വിന്‍റെ തന്‍റെ സഞ്ചാര പാതയിൽ നിന്നും വഴിതെറ്റി സഞ്ചരിച്ചാകാം ഇത്രയും ദൂരം സഞ്ചരിച്ചതെന്നാണ് കരുതപ്പെടുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പെന്‍ഗ്വിന്‍ ഓസ്ട്രേലിയയിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഡെൻമാർക്കിലെ കടൽത്തീരത്ത് നവംബർ 1 നാണ് പെന്‍ഗ്വിനെ കണ്ടെത്തിയത്. നിരവധി ദിവസത്തെ പരിചരണത്തിനും നിരീക്ഷണത്തിനും ശേഷം നവംബർ 20 ന് ഓസ്‌ട്രേലിയയുടെ തീരത്ത് നിന്ന് ദക്ഷിണ സമുദ്രത്തിലേക്ക് പെൻഗ്വിനെ തിരികെ വിട്ടു. പോഷകാഹാര കുറവ് ബാധിച്ച് അപരിചിതമായ സ്ഥത്ത് കൂടി ഒരു പെന്‍ഗ്വിന്‍ നടക്കുന്നതായി പ്രദേശിക സര്‍ഫര്‍മാരാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കണ്ടെത്തുമ്പോള്‍ വെറും 21 കിലോ മാത്രമായിരുന്നു ഇതിന്‍റെ ഭാരം. പ്രായപൂര്‍ത്തിയായ ഒരു പെന്‍ഗ്വിന്‍റെ പകുതിയില്‍ താഴെ ഭാരം മാത്രമാണിത്. ഇത് പെന്‍ഗ്വിന്‍ രോഗബാധിതനാണെന്ന സംശയത്തിന് ഇടയാക്കിയിരുന്നു. ഗസ് എന്ന് പേരു നല്‍കിയ ഈ പെന്‍ഗ്വിനെ ലൈസൻസുള്ള വന്യജീവി പുനരധിവാസകാരിയായ കരോൾ ബിദ്ദുൽഫും അവരുടെ വെറ്ററിനറി ഡോക്ടറായ ഭർത്താവുമാണ് ഇത്രയും ദിവസം പരിചയിച്ചത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള അക്ഷരമാല സിറിയയിൽ കണ്ടെത്തി
കര്‍ഷകന് നേരെ പാഞ്ഞടുത്ത് സൈബീരിയന്‍ കടുവ, വഴി മുടക്കി ഗേറ്റ്; വീഡിയോ വൈറല്‍
12,000 വർഷം മുമ്പ് ചക്രങ്ങള്‍? ഇസ്രയേലില്‍ നിന്നുള്ള കണ്ടെത്തല്‍ മനുഷ്യ ചരിത്രം തിരുത്തി കുറിക്കുമോ?
പരിചരണത്തെ തുടര്‍ന്ന് 20 ദിവസം കൊണ്ട് ഗസിന്‍റെ ഭാരം 3.6 കിലോഗ്രാം കൂടി. ഗസിനെ തിരികെ വിടുമ്പോള്‍ “എനിക്ക് ഗസിനെ മിസ്സ് ചെയ്യും. ഇത് അവിശ്വസനീയമായ കുറച്ച് ആഴ്‌ചകളായിരുന്നു." എന്ന് ബിദ്ദുൽഫ് പറഞ്ഞു. പെന്‍ഗ്വിനെ തിരികെ വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മ്മിച്ച വീഡിയോയിലാണ് ബിദ്ദുൽഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ അൽബാനിയിൽ നിന്ന് മണിക്കൂറുകളോളം നീണ്ട യാത്രയ്‌ക്ക് ശേഷം നവംബർ 22-ന് പാർക്ക്‌സ് ആന്‍റ് വൈൽഡ് ലൈഫ് സർവീസ് കപ്പലിൽ നിന്ന് ഗസിനെ തെക്കൻ സമുദ്രത്തിലേക്ക് തുറന്നുവിട്ടുകയായിരുന്നു. ജലപ്രവാഹമോ തീറ്റതേടിയുള്ള യാത്രയോ ആകാം പെന്‍ഗ്വിനെ 3200 കിലോമീറ്റര്‍ ദൂരമുള്ള ഓസ്ട്രേലിയന്‍ തീരത്ത് എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.