അനിയൻക്കുട്ടാ... മിന്നിച്ചേക്കണേ! വളര്‍ത്തിക്കൊണ്ട് വന്നവരെ രക്ഷിക്കാൻ സുവര്‍ണാവസരം; ഹാര്‍ദിക് സഹായിക്കുമോ?

ചെന്നൈ സൂപ്പര്‍ കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, ആര്‍സിബി, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ പ്ലേ ഓഫിലേക്ക് കടക്കാമെന്ന പ്രതീക്ഷകളോടെയാണ് നില്‍ക്കുന്നത്.

hardik pandya can save mumbai indians by defeating rcb details btb

മുംബൈ: ഐപിഎല്‍ 2023 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ കലാശ പോരാട്ടങ്ങള്‍ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, ആര്‍സിബി, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ പ്ലേ ഓഫിലേക്ക് കടക്കാമെന്ന പ്രതീക്ഷകളോടെയാണ് നില്‍ക്കുന്നത്.

ഇതില്‍ അഞ്ചാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന് മുന്നോട്ട് പോകണമെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന്‍റെ സഹായം വേണം. അവസാന മത്സരത്തില്‍ ആര്‍സിബിക്ക് എതിരാളിയായി എത്തുന്നത് ഗുജറാത്ത് ടൈറ്റൻസാണ്. ഗുജറാത്ത് ഈ മത്സരം വിജയിക്കുകയും മുംബൈ സണ്‍റൈസേഴ്സിനോട് ജയിക്കുകയും ചെയ്താല്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും പാത ഏറെക്കുറെ സുഗമമാകും. ഐപിഎല്ലിലേക്ക് കൈ പിടിച്ച് കൊണ്ട് വന്ന് ഹാര്‍ദിക്കിനെ ഇന്നത്തെ രീതിയില്‍ വളര്‍ത്തിയെടുത്തതില്‍ മുംബൈ ഇന്ത്യൻസിന്‍റെ പങ്ക് വ്യക്തമാണ്.

തന്‍റെ പഴയ ടീമിനെ രക്ഷിക്കാനുള്ള അവസരമാണ് ഹാര്‍ദിക് പാണ്ഡ്യക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഈ ഐപിഎല്‍ സീസണിടെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി വിലയിരുത്തപ്പെടുന്ന മുംബൈയെ പിന്നിലാക്കി മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രീതികളെ പ്രശംസിച്ചിരുന്നു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമായത് മികച്ച കളിക്കാരുടെ സാന്നിധ്യം കൊണ്ടാണെന്ന് മുംബൈയുടെ മുന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്. നായകനെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ രീതിയാണ് താന്‍ മാതൃകയാക്കുന്നതെന്നും എന്നാണ് ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദ്ദിക് പറ‍ഞ്ഞിരുന്നു. മുംബൈ ആരാധകര്‍ ഈ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

നിലവിൽ 91 ശതമാനം പ്ലേ ഓഫ് സാധ്യത; ചെന്നൈ ഇനിയും പുറത്താകാം! 3 ശതമാനം സാധ്യതയുള്ള രാജസ്ഥാനും കയറിക്കൂടാം

Latest Videos
Follow Us:
Download App:
  • android
  • ios