'മധുരം കൊടുക്കണം'; 12 കോടിയുടെ ഭാഗ്യ ടിക്കറ്റ് വിറ്റത് കൊല്ലത്ത്, സന്തോഷം അടക്കാനാകാതെ ഏജന്‍സിക്കാര്‍
12 കോടിയാണ് ഒന്നാം സമ്മാനം.
ആലപ്പുഴ: കേരളക്കര ഒന്നടങ്കം കാത്തിരുന്ന പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. JC 325526 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റ് വിറ്റിരിക്കുന്നത് കൊല്ലം ജില്ലയിലെ ജയകുമാർ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
ജയകുമാര്‍ ലോട്ടറി സെന്‍റര്‍ എന്നാണ് കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപമുള്ള ഈ ഷോപ്പിന്‍റെ പേര്."ഇന്നത്തെ 12 കോടി വിറ്റത് നമ്മുടെ കടയില്‍ നിന്നാണ്. ടിക്കറ്റ് വില്‍ക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം. 1962ലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. ഇതിനകം ഒട്ടനവധി ഭാഗ്യശാലികളെ ഞങ്ങള്‍ക്ക് നല്‍കാനായിട്ടുണ്ട്. കഴിഞ്ഞ ഓണം ബമ്പറിന്‍റെ മൂന്ന് രണ്ടാം സമ്മാനങ്ങളാണ് ഇവിടെന്ന് വിറ്റത്. 12 കോടിയുടെ ഭാഗ്യശാലി ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. ഞങ്ങളെ സംബന്ധിച്ച് ഇതൊരു അഭിമാന നിമിഷമാണ്. വിജയി വരുന്നത് കാത്തിരിക്കുകയാണ്. അദ്ദേഹത്തിന് മധുരം കൊടുക്കണം. എല്ലാവരെയും കാണിക്കണം",എന്നാണ് ജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
കായംകുളത്തെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഭാര്യ ലതയുടെ പേരിലാണ് ടിക്കറ്റുകള്‍ വാങ്ങിയതെന്നും അത് വിറ്റത് ഇവിടെ നിന്നുമാണെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഭാഗ്യശാലി കൊല്ലത്ത് ആകുമോ അതോ ജില്ല വിട്ടുപോകുമോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
ഇതാ..ഇതാ..; 12 കോടിയുടെ ആ ഭാഗ്യ നമ്പറിതാ; പൂജാ ബമ്പർ BR-100 നറുക്കെടുത്തു
അതേസമയം, ഒക്ടോബറിലാണ് ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. ഈ വര്‍ഷം നാല്പത്തി അഞ്ച് ലക്ഷം ടിക്കറ്റുകളാണ് പൂജാ ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ 39,56,454 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം