പണ്ട് അണ്‍സോള്‍ഡ് ആയ അതേ ഹാര്‍ദിക്! വന്ന വഴി മറന്നാൽ, വിമർശനത്തിന് മുംബൈ മറുപടി നൽകുന്നത് ഇവരിലൂടെ...

ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി വിലയിരുത്തപ്പെടുന്ന മുംബൈയെ പിന്നിലാക്കി മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രീതികളെ പ്രശംസിക്കുകയും ചെയ്തിരുന്നു.

hadik pandya criticism mumbai indians reply here with uncapped players recruitment btb

മുംബൈ: ഏറ്റവും മികച്ച കളിക്കാരെ ടീമിലെടുത്ത് വിജയങ്ങള്‍ നേടിയ മുംബൈ ഇന്ത്യൻസ്... ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി വിലയിരുത്തപ്പെടുന്ന മുംബൈയെ പിന്നിലാക്കി മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രീതികളെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുംബൈ ഇന്ത്യൻസ് ഇതിന് മറുപടി നല്‍കുന്നത് വാര്‍ത്തെടുത്ത ഇന്ത്യൻ താരങ്ങളിലൂടെയാണ്.

അതില്‍ ഹാര്‍ദിക് മുതല്‍ ഇപ്പോഴുള്ള നെഹാല്‍ വധേര വരെയുള്ളവരുണ്ട്. ഒരിക്കല്‍ കൂടെ ഐപിഎല്ലില്‍ മുംബൈ പ്ലേ ഓഫ് സ്വപ്നം കാണുമ്പോള്‍ വമ്പൻ പേരുകാരല്ല, മറിച്ച് ഇത്തരം കണ്ടെത്തലുകള്‍ തന്നെയാണ് ടീമിന് കരുത്താകുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് മുൻകാലങ്ങളില്‍ മുംബൈ റിക്രൂട്ട്മെന്‍റ് ആയി വന്ന ശേഷം വന്മരങ്ങളായി മാറിയത്. ഇന്നത് തിലക് വര്‍മ്മയും നെഹാല്‍ വധേരയും ആകാശ് മദ്‍വാലിലും എത്തി നില്‍ക്കുന്നു.

ഇതെല്ലാം ചൂണ്ടിക്കാട്ടി ഹാര്‍ദിക്കിന്‍റെ വാദങ്ങളെ പൂര്‍ണമായി തള്ളുകയാണ് മുംബൈ ഇന്ത്യൻസ് ആരാധകര്‍. ഒന്നുമല്ലാതിരുന്ന കാലത്ത് 2015ല്‍ കൗമാരക്കാരനായ ഹാര്‍ദിക്കിനെ 10 ലക്ഷം മുടക്കി ടീമിലെത്തിച്ച അതേ മികവാര്‍ന്ന റിക്രൂട്ട്മെന്‍റ് തന്നെയാണ് ഇന്നും മുംബൈ തുടരുന്നത്. 2014ല്‍ അണ്‍ സോള്‍ഡ് ആയ താരമാണ് ഹാര്‍ദിക്. അണ്‍ ക്യാപ്‍ഡ് ആയ ഇന്ത്യൻ താരങ്ങളില്ലാത്തത് കൊണ്ട് പല ഇന്ത്യൻ ടീമുകളും ബുദ്ധിമുട്ടമ്പോഴാണ് തിലക്, നെഹാല്‍ തുടങ്ങി അര്‍ഷദ്, ആകാശ് എന്നിങ്ങനെ വമ്പൻ ലിസ്റ്റ് മുംബൈക്ക് മാത്രം സ്വന്തമായിട്ടുള്ളതെന്ന് ഓര്‍ക്കണമെന്നും മുംബൈ ആരാധകര്‍ ഹാര്‍ദിക്കിനോട് പറയുന്നു.

ഇന്ന് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരെ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മുംബൈ ഇന്ത്യൻസ് വഹിച്ച പങ്കും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമായത് മികച്ച കളിക്കാരുടെ സാന്നിധ്യം കൊണ്ടാണെന്ന് മുംബൈയുടെ മുന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്. നായകനെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ രീതിയാണ് താന്‍ മാതൃകയാക്കുന്നതെന്നും ജിയോ സിനമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദ്ദിക് പറ‍ഞ്ഞു.

കളിക്കാരെ കൈകാര്യം ചെയ്യുന്നതിലും അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനും നായകന്‍ എം എസ് ധോണിക്കും അസാധാരണ മികവുണ്ട്. ഏത് കളിക്കാരനായാലും ചെന്നൈയിലെത്തിയാല്‍ അയാള്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നതും അതുകൊണ്ടാണ്. കളിക്കാരെ കൈകാര്യം ചെയ്യുന്നതിലും അവര്‍ക്ക് മികവ് പുറത്തെടുക്കാനുള്ള സാഹചര്യം ഒരുക്കുന്നതിലും ചെന്നൈ ടീം മാതൃകയാണ്.

ഏറ്റവും മികച്ച കളിക്കാരല്ല പലപ്പോഴും ചെന്നൈ ടീമില്‍ കളിച്ചിട്ടുള്ളത്, പക്ഷെ അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ചെന്നൈക്കായിട്ടുണ്ട്. അതേസമയം, മുംബൈ ഇന്ത്യന്‍സ് ഏറ്റവും മികച്ച കളിക്കാരെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് മികച്ച പ്രകടനം നടത്താനുള്ള ലോകോത്തര സൗകര്യങ്ങളും സാഹചര്യങ്ങളും പരിശീലകരെയും ലഭ്യമാക്കുകയും ചെയ്താണ് വിജയങ്ങള്‍ നേടിയതെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. 

കിംഗിനെ 'ചൊറിഞ്ഞ്' മതിയാകാതെ നവീൻ ഉള്‍ ഹഖ്; തുടരെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾ, ഇത് നല്ലതിനല്ലെന്ന് ആരാധകർ

Latest Videos
Follow Us:
Download App:
  • android
  • ios