'കൗൺസിലിങിനിടെയുള്ള തുറന്നുപറച്ചിൽ പ്രകോപനമായി'; ദിവ്യശ്രീയുടെ കൊലയിൽ പ്രതിയായ ഭര്‍ത്താവിന്‍റെ മൊഴിയെടുത്തു

കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രാജേഷിന്‍റെ മൊഴിയെടുത്തു. കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് രാജേഷിന്‍റെ മൊഴി.

kannur police officer divyasree murder case latest news accused husband rajesh's statement taken by police

കണ്ണൂര്‍: കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രാജേഷിന്‍റെ മൊഴിയെടുത്തു. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെയാണ് കഴിഞ്ഞദിവസം ഭർത്താവ് രാജേഷ് വെട്ടിക്കൊന്നത്. ദിവ്യശ്രീയെ കൊലപ്പെടുത്താനുള്ള കാരണവും രാജേഷ് പൊലീസിന് നൽകിയ മൊഴിയിൽ വിശദീകരിച്ചു. ദിവ്യശ്രീ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് രാജേഷിന്‍റെ മൊഴി.

മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും പതിവാക്കിയ ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് ദിവ്യശ്രീ കൗൺസിലിങ്ങിൽ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ താൻ കൗൺസിലിങ്ങിന് ശേഷം വീട്ടിലെത്തിയ ഭാര്യയെ മുറ്റത്ത് വച്ച് വെട്ടുകയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്. ദിവ്യശ്രീയുടെ സംസ്കാരം നാളെ രാവിലെ കരിവെള്ളൂരിൽ വീട്ടുവളപ്പിൽ നടക്കും.
കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവായ രാജേഷിനെ പുതിയതെരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. ദിവ്യശ്രീയുടെ അച്ഛനെയും ഭർത്താവ് രാജേഷ് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് വയറിനും കയ്യിനുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ദിവ്യശ്രീയും ഭർത്താവും അകന്നാണ് കഴിയിഞ്ഞിരുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് രാജേഷ് കരിവെള്ളൂരിലെ ദിവ്യശ്രീയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

കൊല്ലണമെന്ന് കരുതിക്കൂട്ടി തന്നെയായിരുന്നു രാജേഷിന്‍റെ വരവ്. വീട്ടിലെത്തിയയുടൻ ദിവ്യശ്രീയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു. പിന്നീട് വെട്ടിവീഴ്ത്തി. മുഖത്തും കഴുത്തിനും വെട്ടേറ്റ ദിവ്യ ശ്രീ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനെയും രാജേഷ്  ആക്രമിച്ചു. ശേഷം വീട്ടിൽ നിന്ന് ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കരിവെള്ളൂരിൽ നിന്ന് രാജേഷ് പുതിയ തെരുവിലെ ബാറിലേക്കാണ് എത്തിയത്. സ്വന്തം ഓട്ടോ ഓടിച്ചാണ് എത്തിയത്. ദിവ്യശ്രീയുടെ മരണ വിവരം അറിഞ്ഞ പൊലീസ് പ്രതിക്കായി അപ്പോഴേക്കും തിരച്ചിൽ തുടങ്ങിയിരുന്നു.

തുടർന്നാണ് പുതിയ തെരുവിലെ ബാറിൽ നിന്ന് രാജേഷ് പിടിയിലായത്. ചന്തേര പൊലീസ് സ്റ്റേഷനിൽ സിപിഒ ആയിരുന്ന ദിവ്യശ്രീ അടുത്തദിവസം ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അതിനിടെയാണ് നാടിനെ നടിക്കിയ ക്രൂരമായ കൊലപാതകം. ഇന്നായിരുന്നു ദിവ്യശ്രീയുടെയും രാജേഷിന്‍റെ വിവാഹമോചന കേസ് കോടതിയിൽ പരിഗണിച്ചതും. വയറിനും കൈ കയ്ക്കും സാരമായി പരിക്കേറ്റ ദിവ്യശ്രീയുടെ അച്ഛൻ വാസു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇടുക്കിയിൽ മൂന്നു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios