സച്ചിന്റെ കായികയിനം ഏതെന്ന് ചോദ്യം; ഓപ്ഷന്‍സില്‍ ക്രിക്കറ്റില്ല! വൈറലായി ഗുജറാത്തിലെ സ്‌കൂള്‍ ചോദ്യപേപ്പര്‍

അതിന്റെ കാരണം സച്ചിനെ കുറിച്ചുള്ള ചോദ്യം തന്നെയായിരന്നു. ചോദ്യത്തിലുള്ള അബദ്ധം കൊണ്ട് മൂന്നാം ക്ലാസിലെ ചോദ്യപേപ്പറാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Gujarati school question paper goes viral after one question on sachin tendulkar saa

അഹമ്മദാബാദ്: ഇന്ത്യയിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അറിയാത്തവര്‍ അപൂര്‍വങ്ങില്‍ അപൂര്‍വമായിക്കും. ആരെന്ന് ചോദിച്ചാല്‍ ഉറക്കത്തില്‍ പോലും പലരും ഉത്തരം പറയും. അത്രത്തോളം സ്വാധീനം രാജ്യത്തുണ്ടാക്കാന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് സാധിച്ചിട്ടുണ്ട്. വിരമിച്ചെങ്കിലും പോലും അദ്ദേഹത്തിന്റെ പേര് കേള്‍ക്കുന്നത് പോലും ഒരുപാട് ഓര്‍മകളുണര്‍ത്തും. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പറാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോല്‍ വൈറലായിക്കുന്നത്. 

അതിന്റെ കാരണം സച്ചിനെ കുറിച്ചുള്ള ചോദ്യം തന്നെയായിരന്നു. ചോദ്യത്തിലുള്ള അബദ്ധം കൊണ്ട് മൂന്നാം ക്ലാസിലെ ചോദ്യപേപ്പറാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏത് കായിക ഇനത്തിലെ കളിക്കാരനാണ്' എന്നാണ് ഗുജറാത്തി ഭാഷയിലുള്ള ചോദ്യം. ഉത്തരം നല്‍കാന്‍ നാല് ഓപ്ഷനും നല്‍കിയിട്ടുണ്ട്. ചോദ്യത്തില്‍ പിഴവില്ലെങ്കില്‍ പോലും ഓപ്ഷനില്‍ വലിയ പിഴവുണ്ടായിരുന്നു. 

'ക്രിക്കറ്റ്' എന്ന ഓപ്ഷന്‍ അതിലുണ്ടായിരുന്നില്ല. ഓപ്ഷന്‍സ് നല്‍കിയത് 'ഹോക്കി, കബഡി, ഫുട്ബോള്‍, ചെസ്' എന്നിങ്ങനെയാണ്. ലോകം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായ സച്ചിന്റെ കായിക ഇനം തിരിച്ചറിയാനാകാത്തത് സമൂഹ മാധ്യമങ്ങളില്‍ വന്‍ പരിഹാസത്തിന് ഇടയാക്കി. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മാത്രം വിവരമുള്ള ആരെങ്കിലുമുണ്ടോയെന്ന് സച്ചിനെ ടാഗ് ചെയ്ത് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചു. ചില ട്വീറ്റുകള്‍ വായിക്കാം...

അടുത്തകാലത്ത് സച്ചിന്റെ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മത്സരങ്ങള്‍ക്കിടെ പന്തില്‍ ഉമിനീര്‍ പുരട്ടുന്ന രീതി തിരികെക്കൊണ്ടുവരണമെന്നാണ് സച്ചിന്‍ പറഞ്ഞത്. ബൗളിംഗിന്  മുമ്പ് ക്രിക്കറ്റ് താരങ്ങള്‍ പന്തില്‍ ഉമിനീര്‍ പുരട്ടുന്നത് ഒരുകാലത്ത് ക്രിക്കറ്റ് വേദികളിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപന കാലത്ത് ഈ രീതി കര്‍ശനമായി നിരോധിച്ചു. ഇപ്പോഴും ഈ നിയന്ത്രണം തുടരുന്നുണ്ട്.

തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ഡല്‍ഹിക്ക് അടുത്ത തിരിച്ചടി, വിവാഹിതനാവാനായി സൂപ്പര്‍ താരം മടങ്ങുന്നു

Latest Videos
Follow Us:
Download App:
  • android
  • ios