പുരുഷ താരങ്ങളുടെ സിക്സ് പായ്ക്ക് കാണിച്ച് ആരാണ് ഹോട്ട് എന്ന് ചോദ്യം; അസ്വസ്ഥരായി വനിതാ അവതാരകര്‍

കടുത്ത റേറ്റിംഗ് യുദ്ധം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണം ചെയ്ത 'Hot or Not' ടോക് ഷോയെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദമുയര്‍ന്നിരിക്കുന്നത്.

Female anchors asks to pick Hot players in IPL show, fans slam star sports gkc

മുംബൈ: ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണവകാശവും ടെലിവിഷന്‍ സംപ്രേഷണവകാശവും രണ്ട് വ്യത്യസ്ത ബ്രോഡ്‌കാസ്റ്റര്‍മാര്‍ക്ക് വിറ്റതോടെ ഇത്തവണ കാഴ്ചക്കാരെ പിടിച്ചിരുത്താന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കിയ ഡിസ്നി+ഹോട്‌സ്റ്റാറും ഡിജിറ്റല്‍ സംപ്രേഷണവകാശം റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയ ജിയോ സിനിമയും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. ജിയോ സിനിമയുടെ ബ്രാന്‍ഡ് അംബാസഡറായി രോഹിത് ശര്‍മ തന്നെ എത്തുമ്പോള്‍ വിരാട് കോലിയാണ് ഡിസ്നി ഹോട്‌സ്റ്റാറിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍.

കടുത്ത റേറ്റിംഗ് യുദ്ധം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണം ചെയ്ത 'Hot or Not' ടോക് ഷോയെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദമുയര്‍ന്നിരിക്കുന്നത്. ഐപിഎല്ലിലെ വനിതാ അവതാരകരെ സ്റ്റുഡിയോയില്‍ ഇരുത്തി പുരുഷ താരങ്ങളുടെ പൂള്‍ ചിത്രങ്ങള്‍ കാണിച്ച് ആരാണ് കൂടുതല്‍ ഹോട്ട് എന്ന് വനിതാ അവതാരകരോട് തെരഞ്ഞെടുക്കാന്‍ പറ‍ഞ്ഞതാണ് വിമര്‍ശനത്തിന് കാരണമായത്. മായന്തി ലാംഗര്‍ അടക്കമുള്ള നാല് വനിതാ അവതാരകരെ പിടിച്ചിരുത്തിയായിരുന്നു ഈ ചോദ്യം. അവതാരകരുടെ ചോദ്യം കേട്ട് മായന്തി അടക്കമുള്ളവര്‍ പരിപാടിക്കിടെ അസ്വസ്ഥരാവുന്നതും കാണാമായിരുന്നു.

സ്റ്റാര്‍ സ്പോര്‍ട്സ് അവതാരകനായ സുരേന്‍ സുന്ദരത്തിനൊപ്പം ബോളിവുദ് താരം വിദ്യുത് ജാംവാളും അവതാരകനായി ഉണ്ടായിരുന്നു. പുരുഷ താരങ്ങളായ വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ആന്ദ്രെ റസല്‍ എന്നിവര്‍ പൂളില്‍ കുളിക്കുന്നതിന്‍റെ ചിത്രങ്ങള്‍ കാട്ടിയായിരുന്നു ആരാണ് ഹോട്ട് എന്ന ചോദ്യം. മായന്തി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തെങ്കിലും അവര്‍ പലപ്പോഴും അസ്വസ്ഥരാവുന്നത് വ്യക്തമായിരുന്നു. ഇതിനെതിരെ ആരാധകപക്ഷത്തു നിന്നും രൂക്ഷ വിമര്‍ശനമാണുയരുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios