ഡല്‍ഹിയുടെ പരിശീലന ഗ്രൗണ്ടില്‍ അപ്രതീക്ഷിത അതിഥി; ബാറ്റിംഗ് പഠിപ്പിച്ച് ഋഷഭ് പന്ത്
കളിക്കാരെ പരിചയപ്പെട്ട എക്കാലത്തേയും മികച്ച ഒളിംപ്യനായ ഫെല്‍പ്‌സ് ബാറ്റിംഗിലും ഒരുകൈ നോക്കി. ഇന്ത്യന്‍ താരം ഋഷഭ് പന്താണ് ഫെല്‍പ്‌സിനെ ബാറ്റിംഗ് പഠിപ്പിച്ചത്.
ദില്ലി: ഐപിഎല്‍ ടീമായ ഡല്‍ഹി കാപിറ്റല്‍സിന്‍റെ പരിശീലന ഗ്രൗണ്ടില്‍ അപ്രതീക്ഷിത അതിഥിയായി നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് എത്തി. ഡല്‍ഹി- ചെന്നൈ മത്സരം കണ്ടതിന് പിന്നാലെയാണ് ഫെല്‍പ്‌സ് പരിശീലന ഗ്രൗണ്ടിലെത്തിയത്.
കളിക്കാരെ പരിചയപ്പെട്ട എക്കാലത്തേയും മികച്ച ഒളിംപ്യനായ ഫെല്‍പ്‌സ് ബാറ്റിംഗിലും ഒരുകൈ നോക്കി. ഇന്ത്യന്‍ താരം ഋഷഭ് പന്താണ് ഫെല്‍പ്‌സിനെ ബാറ്റിംഗ് പഠിപ്പിച്ചത്. ഗ്രൗണ്ടിലെയും കാണികളുടേയും ആവേശം കണ്ടതിനാലാണ് താരങ്ങളെ നേരിട്ട് കാണാന്‍ എത്തിയതെന്ന് ഫെല്‍പ്‌സ് പറഞ്ഞു.
ഫെല്‍പ്‌സിന്‍റെ സന്ദര്‍ശനം ടീമംഗങ്ങള്‍ക്ക് ഏറെ പ്രചോദനമായെന്ന് ഇശാന്ത് ശര്‍മ്മ പറഞ്ഞു. ഒളിംപിക് ചരിത്രത്തിലെ എക്കാലത്തേയും മികച്ച മെഡല്‍ വേട്ടക്കാരനാണ് 33കാരനായ ഫെല്‍പ്‌സ്. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ പങ്കെടുത്ത എട്ടിനങ്ങളിലും സ്വര്‍ണം നേടിയ ഫെല്‍പ്‌സ് ആകെ 28 മെഡല്‍ നേടിയിട്ടുണ്ട്. ഇതില്‍ ഇരുപത്തിമൂന്നും സ്വര്‍ണമാണ്.
Our #DC boys had a fun day out meeting the Olympic legend @MichaelPhelps today 😍@UnderArmour_ind#ThisIsNewDelhi #DelhiCapitals pic.twitter.com/pBS14dNllQ
— Delhi Capitals (@DelhiCapitals) March 27, 2019