ആടുതോമയെ വീഴ്‍ത്തിയോ?, വല്ല്യേട്ടൻ ഓപ്പണിംഗ് കളക്ഷനില്‍ നേട്ടമുണ്ടാക്കിയോ?, ആ തുക പുറത്ത്

സ്‍ഫടികത്തെ വീഴ്‍ത്തിയോ മമ്മൂട്ടിയുടെ വല്ല്യേട്ടൻ?.

 

Mammootty Vallyettan film opening collection report out hrk

ആവേശത്തിമിര്‍പ്പില്‍ വല്ല്യേട്ടൻ വീണ്ടും എത്തിയിരിക്കുകയാണ്. 4കെ ഡോള്‍ബി അറ്റ്‍മോസ് പതിപ്പിലാണ് ചിത്രം എത്തിയത്. നിറഞ്ഞ സദസ്സിലാണ് പല പ്രമുഖ തിയറ്ററുകളിലും വല്യേട്ടൻ പ്രദര്‍ശിപ്പിച്ചത്. വല്ല്യേട്ടൻ ഏകദേശം 24 ലക്ഷത്തോടടുത്ത കളക്ഷൻ റീ റിലീസില്‍ നേടിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

ഔദ്യോഗിക കണക്കുകള്‍ക്കായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രമാണ് വല്ല്യേട്ടൻ. 2000ത്തിലാണ് വല്യേട്ടൻ പ്രദര്‍ശനത്തിന് എത്തിയത്.  മലയാളത്തിലെ റീ റിലീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ മോഹൻലാലിന്റെ സ്‍ഫടികമാണ് ഒന്നാം സ്ഥാനത്ത്.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നതിന്റെ ചിത്രീകരണവും നടക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദും കുഞ്ചാക്കോ ബോബനും ചിത്രത്തിലുണ്ട്. മോഹൻലാല്‍ അതിഥിയാകുമ്പോള്‍ മമ്മൂട്ടിയാകും നായക കഥാപാത്രമായി എത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

ടര്‍ബോയാണ് മമ്മൂട്ടി നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും വൈശാഖിന്റെ സംവിധാനത്തില്‍ ഉണ്ടായിരുന്നു. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' 'ടർബോ'യിൽ ഉപയോഗിച്ചപ്പോള്‍ ക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്തുമാണ്.

Read More: അമ്പരപ്പിച്ച് മഹാരാജ, ചിത്രത്തിന്റെ ഫൈനല്‍ കളക്ഷൻ കണക്കുകള്‍ ഞെട്ടിക്കുന്നത്<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios