ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ്
ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് ഭീഷണിയുണ്ടെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി.
ദില്ലി: ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് ഭീഷണിയുണ്ടെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി. കൊൽക്കത്തയിലെ ഡെപ്യൂട്ടി ഹൈകമ്മീഷനിലേക്കുള്ള മാർച്ച് ആശങ്കാജനകമാണ്. ബംഗ്ലാദേശ് പതാകയും മുഖ്യ ഉപദേഷ്ടാവിന്റെ കോലവും കത്തിച്ചതിൽ നടപടി വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
അതേ സമയം, ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഇസ്കോണിന്‍റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി