ഡിസയർ പാടുപെടും! പുതിയ അമേസിൽ ഹോണ്ട നൽകിയത് ഈ കിടിലൻ കാറുകളിലെ അതേ ഫീച്ചറുകൾ!

ഹോണ്ടയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ ഫീച്ചർ ചെയ്യുന്ന പുതിയ അമേസ് ഹോണ്ടയുടെ മറ്റൊരു മോഡലായ എലവേറ്റ് മിഡ്‌സൈസ് എസ്‌യുവിയിൽ നിന്നും സിറ്റി സെഡാനിൽ നിന്നും നിരവധി ഘടകങ്ങൾ കടമെടുത്തിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 

New Honda Amaze will get these best features from Honda Elevate and Honda City

മൂന്നാം തലമുറ ഹോണ്ട അമേസ് ഇന്ത്യൻ ഷോറൂമുകളിൽ എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. പുതിയ അമേസിന്‍റെ വില 2024 ഡിസംബർ 4-ന് പ്രഖ്യാപിക്കും. അടുത്തിടെ  ചിത്രങ്ങൾ കോംപാക്റ്റ് സെഡാൻ്റെ എല്ലാ പ്രധാന ബാഹ്യ, ഇൻ്റീരിയർ മാറ്റങ്ങളും വെളിപ്പെടുത്തി. ഹോണ്ടയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ ഫീച്ചർ ചെയ്യുന്ന പുതിയ അമേസ് ഹോണ്ടയുടെ മറ്റൊരു മോഡലായ എലവേറ്റ് മിഡ്‌സൈസ് എസ്‌യുവിയിൽ നിന്നും സിറ്റി സെഡാനിൽ നിന്നും നിരവധി ഘടകങ്ങൾ കടമെടുത്തിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 

ഡാഷ്ബോർഡ്, സ്റ്റിയറിംഗ് വീൽ
പുതിയ അമേസ് എലിവേറ്റിൽ നിന്ന്, പ്രത്യേകിച്ച് അതിൻ്റെ ഡാഷ്‌ബോർഡ് ഡിസൈനും സ്റ്റിയറിംഗ് വീലും വളരെയധികം സ്വീകരിച്ചിരിക്കുന്നു. ഡാഷ്‌ബോർഡിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ, അക്കോർഡ്-പ്രചോദിത പാറ്റേണുള്ള ഘടകം, സിൽവർ ആക്‌സൻ്റുള്ള ബീജ് ട്രിം. ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഇൻ്റീരിയർ തീം ബീജ് അപ്ഹോൾസ്റ്ററി, സിൽവർ ഡോർ ഹാൻഡിലുകൾ, പുനർരൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് യൂണിറ്റ് തുടങ്ങിയവയും പുതിയ അമേസിൽ ഉണ്ട്. അതേസമയം  ഗിയർ നോബ് മുൻ തലമുറയിലേതുതന്നെ മാറ്റമില്ലാതെ തുടരുന്നു.

മെഷ് പാറ്റേൺ ഗ്രിൽ
എലിവേറ്റിനോട് സാമ്യമുള്ള എൽഇഡി ഡിആർഎൽ സ്ട്രിപ്പുകളുള്ള ഡ്യുവൽ ബാരൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട ഒരു ബോൾഡ് മെഷ്-പാറ്റേൺ ഗ്രില്ലും അതിൻ്റെ ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു. പുനർരൂപകൽപ്പന ചെയ്ത മുൻ ബമ്പറിൽ ചതുരാകൃതിയിലുള്ള സെൻട്രൽ വെൻ്റും ഫോഗ് ലാമ്പുകൾ ഉൾക്കൊള്ളുന്ന ചെറിയ സൈഡ് വെൻ്റുകളും ഉൾപ്പെടുന്നു. കൂടാതെ, സിറ്റിയിൽ കാണുന്നത് പോലെ ബോണറ്റിന് കുറുകെ ഒരു ക്രോം ബാർ അമേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ടെയിൽലാമ്പുകൾ മൂന്ന് ലംബ ലൈറ്റിംഗ് സ്ട്രിപ്പുകളുള്ള സിറ്റി-പ്രചോദിതമായ സ്പ്ലിറ്റ് പാറ്റേൺ സ്വീകരിക്കുന്നു. റിയർ ബമ്പറിൽ ചെറിയ റിഫ്ലക്ടർ സ്ട്രിപ്പുകൾ ഉണ്ട്, ബൂട്ട് ലിഡിന് പിൻ ലൈറ്റ് ക്ലസ്റ്ററുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന ലൈസൻസ് പ്ലേറ്റ് ഹോൾഡർ ഉള്ള ഒരു ലിപ്പും ഇതിൽ ഉണ്ട്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്
എലവേറ്റിലേതിന് സമാനമായ ഇൻഫോടെയ്ൻമെൻ്റ് സംവിധാനമാണ് പുതിയ അമേസിലും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് ഉയർന്ന ട്രിമ്മുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലെയ്ൻ വാച്ച് ക്യാമറ
2024 അമേസിന് എലിവേറ്റിലേതിന് സമാനമായ ഹോണ്ട ലെയ്ൻ വാച്ച് സംവിധാനവും ലഭിക്കും. സെൻട്രൽ കൺസോൾ സ്‌ക്രീനിൽ വാഹനത്തിൻ്റെ പാസഞ്ചർ സൈഡ് വ്യക്തമായി കാണാനും പാത മാറ്റുമ്പോഴും തിരിവുകളിലും സുരക്ഷ വർധിപ്പിക്കാനും വലത് പാസഞ്ചർ സൈഡ് മിററിന് കീഴിൽ ഘടിപ്പിച്ച ക്യാമറയാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നത്.

ഹോണ്ട സെൻസിംഗ് എഡിഎഎസ് സ്യൂട്ട്
നൂതന സുരക്ഷാ ഫീച്ചറുകളാണ് അമേസ് എലവേറ്റിൽ നിന്നും സ്വീകരിച്ചിരിക്കുന്ന മറ്റൊരു മേഖല. കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം, ഓഡിയോ വിഷ്വൽ അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ഹോണ്ട സെൻസിംഗ് ADAS സ്യൂട്ടാണ് ടോപ്പ്-സ്പെക് വേരിയൻ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ വാഹനമായി ഇത് അമേസിനെ മാറ്റുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios