165 വർഷം പഴക്കമുള്ള കൽക്കരി ഖനിയിലേക്ക് ഊർന്നിറങ്ങി സാഹസിക യാത്ര; വീഡിയോ വൈറൽ, വിമർശനം

വളരെക്കാലമായി ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനിയിലേക്ക് ഒരു ഇടുങ്ങിയ ദ്വാരത്തിലൂടെ ഒരാൾ സ്വയം ഊർന്നിറങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇടുങ്ങിയ പാറകളും മണലും നിറഞ്ഞ ഒരു ചെറിയ ദ്വാരത്തിലൂടെ ഒരാൾ ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്

Adventure trip down into a 165-year-old coal mine; Video viral, criticism

165 വർഷം പഴക്കമുള്ള കൽക്കരി ഖനിയിലേക്ക് ഊർന്നിറങ്ങി യുവാവിന്റെ സാഹസിക യാത്ര. ഇടുങ്ങിയ തുരങ്കത്തിലൂടെയായിരുന്നു ഇയാളുടെ സാഹസിക യാത്ര. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. തുരങ്കത്തിലൂടെ ഏറെ നേരം സഞ്ചരിച്ച് വർഷങ്ങളോളം പഴക്കമുള്ള കൽക്കരി ഖനിയിലാണ് ഇയാൾ എത്തുന്നത്. എന്നാൽ വീഡിയോയെ പ്രോത്സാഹിപ്പിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. അതേസമയം, ഈ സ്ഥലം എവിടെയെന്ന് വ്യക്തമല്ല. 

വളരെക്കാലമായി ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനിയിലേക്ക് ഒരു ഇടുങ്ങിയ ദ്വാരത്തിലൂടെ ഒരാൾ സ്വയം ഊർന്നിറങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇടുങ്ങിയ പാറകളും മണലും നിറഞ്ഞ ഒരു ചെറിയ ദ്വാരത്തിലൂടെ ഒരാൾ ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇടുങ്ങിയ തുരങ്കത്തിലൂടെ വളരെ പ്രയാസപ്പെട്ടാണ് യാത്ര. മനുഷ്യന് കടന്നുപോകാൻ ഇടമില്ലാത്തതിനാൽ താഴേക്ക് തെന്നി നിരങ്ങിയായിരുന്നു ഇയാൾ യാത്ര ചെയ്തിരുന്നത്. എന്നാൽ യാത്ര ദുഷ്കരമാണെങ്കിലും യാത്രയുടെ അവസാനം ‌വലിയ ഒരു ഗുഹയിലേക്കാണ് സാഹസിക യാത്ര എത്തിച്ചേരുന്നത്. 

ഒരു ഹെഡ്‌ലാമ്പ് ഉപയോഗിച്ച് ഇയാൾ ഖനിയുടെ ഉൾവശം വെളിപ്പെടുത്തുന്നുണ്ട്. കോൺക്രീറ്റും ഒരു ഇഷ്ടിക മതിലും ദൃശ്യങ്ങളിൽ കാണാം. ഏകദേശം 165 വർഷം പഴക്കമുള്ളതായി കണക്കാക്കുന്ന ഈ ഖനി 1860-കളിലാണ് സ്ഥാപിച്ചത്. അതേസമയം, വീഡിയോ ഓൺലൈനിൽ  വൈറലായെങ്കിലും ഉപേക്ഷിക്കപ്പെട്ട ഖനികളിൽ ഇറങ്ങുന്നതിൻ്റെ അപകടങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന വാദം ഉയർന്നുവരുന്നുണ്ട്. വിഷവാതക പോക്കറ്റുകളും, വെള്ളപ്പൊക്കവും മൂലം ഇത്തരം ഗുഹകൾ അപകടം നിറഞ്ഞതാവാനും സാധ്യതയുണ്ടെന്നും ആളുകൾ പറയുന്നു. 

+1 സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരമെന്ന് ലീഗ്

നിങ്ങൾ ഇത് എങ്ങനെ ചെയ്യുന്നുവെന്ന് അറിയില്ല. കാണുമ്പോൾ തന്നെ എനിക്ക് ഉത്കണ്ഠ തോന്നുന്നുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഒരു ദിവസം തുരങ്കത്തിൽ കുടുങ്ങിയാൽ നിങ്ങൾ എന്തുചെയ്യും?" മറ്റൊരാൾ ചോദിക്കുന്നു. എനിക്ക് അത് കണ്ടിട്ട് ശ്വാസം മുട്ടുന്നു...തീർച്ചയായും, മാനസിക നിയന്ത്രണവും ശാന്തതയും ഉള്ള നിങ്ങളിൽ നിന്നുള്ളവർക്ക് അഭിനന്ദനങ്ങൾ-ഇതായിരുന്നു വേറൊരാളുടെ കമന്റ്. 

'എക്സ്' വഴിയും ഇനി കാശുണ്ടാക്കാം; വമ്പൻ അപ്ഡേറ്റുമായി മസ്ക്, മോണിറ്റൈസേഷനും എഐ ഓഡിയൻസ് സംവിധാനവും വരുന്നു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios