പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡന്‍റിനെ ദക്ഷിണ കൊറിയൻ പാർലമെന്‍റ് ഇപീച്ച് ചെയ്തു
ഡിസംബർ മൂന്നിനാണ് ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്
സോൾ: രാജ്യത്ത് പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂൻ സൂക് യോലിനെ പാർലമെന്‍റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്‍റിൽ 204 അംഗങ്ങൾ പ്രസിഡന്‍റിന് എതിരായി വോട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം ബഹിഷ്‌കരിച്ചിരുന്നു. പക്ഷേ ഇന്ന് പ്രസിഡന്‍റിന്‍റെ പാർട്ടി അംഗങ്ങളും അദ്ദേഹത്തിന് എതിരായി വിധിയെഴുതി.
ദക്ഷിണ കൊറിയയിൽ തന്ത്രം പിഴച്ച പ്രസിഡന്‍റിന് വഴി പുറത്തേക്ക് തന്നെ
പ്രസിഡന്‍റിനെതിരെ പതിനായിരങ്ങൾ ഇന്നും തെരുവുകളിൽ പ്രതിഷേധിച്ചു. ഇംപീച്ച്മെന്‍റ് വോട്ടെടുപ്പ് നടക്കുമ്പോൾ ജനക്കൂട്ടം പാർലമെന്‍റിന് ചുറ്റും തടിച്ചുകൂടി. ഡിസംബർ മൂന്നിനാണ് ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിഷേധം കനത്തതോടെ ആറു മണിക്കൂറിനകം ഇത് പിൻവലിച്ചിരുന്നു.ഇപ്പൊൾ ഇംപീച്ച് ചെയ്തതോടെ പ്രസിഡന്‍റിന്‍റെ അധികാരങ്ങൾ റദ്ദാക്കപ്പെട്ടു. ഇംപീച്ച്മെന്‍റിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കാം. 9 അംഗങ്ങളുള്ള കോടതിയിൽ 7 അംഗങ്ങള്‍ തീരുമാനം ശരിവച്ചാൽ പ്രസിഡന്‍റ് പുറത്താകും. മറിച്ചാണെങ്കിൽ അധികാരം നിലനിർത്താം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം