Cobra Song : വിക്രത്തിന്റെ 'കോബ്ര'യ്‍ക്ക് എ ആര്‍ റഹ്‍മാന്റെ സംഗീതം, ഗാനം പുറത്തുവിട്ടു

വിക്രം നായനാകുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു (Cobra Song).

Vikram starrer new film Cobra song out

വിക്രം നായകനാകുന്ന പുതിയ സിനിമയാണ് 'കോബ്ര'. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ 'കോബ്ര' എന്ന സിനിമയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Cobra Song).

'ഉയിര് ഉറുഗുദേ' എന്ന ഒരു ഗാനമാണ് പുറത്തുവ്ടിടരിക്കുന്നത്.  എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. 'കോബ്ര' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

 'മഹാന്' ശേഷമെത്തുന്ന വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ കോബ്ര എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. 'ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. 

Read More :  'ആദിത്യ കരികാലനാ'യി വിക്രം, 'പൊന്നിയിൻ സെല്‍വൻ' ഫസ്റ്റ് ലുക്ക് പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios