ഒന്നിലും രണ്ടിലും നിൽക്കില്ല, പുഷ്പ 3 വരും; 'മൂന്ന് വർഷം കൂടി എനിക്ക് തരണ'മെന്ന് അല്ലുവിനോട് സംവിധായകൻ

പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.

director sukumar about allu arjun movie pushpa 3

മീപകാല റിലീസുകളിൽ പുഷ്പ 2വിനോളം ആവേശം തീർത്ത മറ്റൊരു സിനിമയുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിച്ച പുഷ്പ പാർട്ട് 1 വൻ വിജയം സ്വന്തമാക്കിയിരുന്നു. കേരളത്തിലും ചെറുതല്ലാത്ത ഓളം തന്നെയാണ് ചിത്രം സമ്മാനിച്ചത്. ഈ പടത്തിന്റെ രണ്ടാം ഭാ​ഗമായെത്തുന്ന സിനിമയായിതുകൊണ്ട് തന്നെ പുഷ്പ 2വിന് ആവേശം വാനോളമാണ്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിന് വൻവരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 80 കോടിയോളം പ്രീ സെയിൽ ബിസിനസ് പുഷ്പ 2 നേടി കഴിഞ്ഞു. ഇപ്പോഴിതാ പുഷ്പ 3 വരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സംവിധായകൻ സുകുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിൽ ചിത്രത്തിന്റെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 

'പുഷ്പ 3 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഇതിനകം ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹമെനിക്കൊരു മൂന്ന് വർഷം കൂടി തന്നാൽ, ഞാൻ അത് ചെയ്യും", എന്നായിരുന്നു സുകുമാർ പറഞ്ഞത്. പുഷ്പ 2വിന്റെ അവസാന ഭാ​ഗത്ത് പുഷ്പ 3 അനൗൺസ്മെന്റ് ഉണ്ടാകുമെന്നാണ് അനൗദ്യോ​ഗിക വിവരം.

ഫസ്റ്റ് ഡേ കളക്ഷനില്‍ റെക്കോഡോ ? കേരളത്തിൽ 500 സ്ക്രീനുകളും കടന്ന് 'പുഷ്പ 2' തേരോട്ടം

റസൂൽ പൂക്കുട്ടി അടക്കമുള്ളവർ സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ പശ്ചാത്തലത്തിൽ പുഷ്പ 3 എന്ന് എഴുതിക്കാണിക്കുന്നൊരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെൻസ് ആണ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios