'ഉത്തര കൊറിയ അനുകൂല ശക്തികളെ ഉന്മൂലനം ചെയ്യും'; പ്രഖ്യാപിച്ച് 6 മണിക്കൂർ, പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയ
വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക അറയിപ്പിറക്കുമെന്നും യൂൻ സുക് യിയോൾ വ്യക്തമാക്കി. പിന്നാലെ പട്ടാള നിയമം പിൻവലിച്ച് ഉത്തരവുമിറക്കി.
സോൾ: വ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെ ദക്ഷിണ കൊറിയ പ്രഖ്യാപിച്ച അടിയന്തര പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്‍റ് യൂൻ സുക് യിയോൾ. ദക്ഷിണ - ഉത്തര കൊറിയകള്‍ക്കിടിയില്‍ സംഘര്‍ത്തിന് ആക്കം കൂടി ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ് പട്ടാള നിയമം പിൻവലിച്ച് ഉത്തരവിറക്കിയത്. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു.
ഇതോടെ വലിയ പ്രതിഷേധങ്ങളുയർന്നു. പിന്നാലെ ഉണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കിടെ സൈനിക ഭരണം നിരസിച്ച് പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതു. പ്രതിഷേധം ക്തമായതോടെയാണ് പട്ടാളനിയമം പിൻവലിച്ചത്. വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക അറയിപ്പിറക്കുമെന്നും യൂൻ സുക് യിയോൾ വ്യക്തമാക്കി. പിന്നാലെ പട്ടാള നിയമം പിൻവലിച്ച് ഉത്തരവുമിറക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി വൈടിഎൻ ടെലിവിഷനിൽ നടത്തിയ അടിയന്തര ദേശീയ പ്രസംഗത്തിൽ "നാണംകെട്ട ഉത്തര കൊറിയൻ അനുകൂല രാഷ്ട്ര വിരുദ്ധ ശക്തികളെ" ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യിയോൾ രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തിയെന്നായിരുന്നു പറഞ്ഞത്. സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്നും ഇത് ചെറുക്കാനായി പട്ടാ ഭരണം നടപ്പാക്കണമെന്നുമായിരുന്നു യൂൻ സുക് യിയോളിനെ വാദം.
Read More : അഭിഭാഷകർ ഹാജരായില്ല, ചിന്മയ് കൃഷ്ണദാസിന് ഒരു മാസം ജാമ്യമില്ല; കേസ് ജനുവരി 2 ലേക്ക് മാറ്റി