'125 കോടി പ്രശ്നം': അജിത്ത് ആരാധകരെ ആശങ്കയിലാക്കി വിഡാമുയര്‍ച്ചിക്ക് പുതിയ 'ഹോളിവുഡ്' പണി !
അജിത്ത് കുമാറിന്റെ വിഡാമുയര്‍ച്ചി എന്ന ചിത്രം കോപ്പിറൈറ്റ് പ്രശ്നത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുകള്‍
ചെന്നൈ: അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. വിഡാമുയര്‍ച്ചി ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രമാണ്, ഏതാണ്ട് രണ്ട് വര്‍ഷത്തിലേറെയായി അജിത്തിന്‍റെ ഒരു ചിത്രം പ്രേക്ഷകര്‍ തീയറ്ററില്‍ കണ്ടിട്ട് ഇങ്ങനെ പല ആശങ്കകളും അജിത്ത് ആരാധകര്‍ക്ക് ഇതിനകം ഈ ചിത്രം നല്‍കി. എന്നാല്‍ പൊങ്കലിന് തന്നെ അജിത്ത് ചിത്രം എത്തും എന്നാണ് അടുത്തിടെ ഇറങ്ങിയ ടീസര്‍ നല്‍കിയ ഉറപ്പ്. അപ്രതീക്ഷിതമായി എത്തിയ ടീസറിന്‍റെ ആവേശത്തിലാണ് തമിഴ് സിനിമ ലോകം.
അതേ സമയം തന്നെ ബ്രേക്ക്‍ഡൗണ്‍ എന്ന ഹിറ്റ് ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാകും വിഡാമുയര്‍ച്ചി എന്നാണ് ടീസറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ എത്തിയിരുന്നു. 1997ല്‍ പ്രദര്‍ശനത്തിനെത്തിയതാണ് ബ്രേക്ക്‍ഡൗണ്‍. എന്നാല്‍ റീമേക്കാണോയെന്നതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും വാര്‍ത്തകള്‍ വന്നു.
എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത അത്ര നല്ലതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വലൈപേച്ച് യൂട്യൂബ് ചാനലിന്‍റെ ഏറ്റവും പുതിയ വീഡിയോ പ്രകാരം ബ്രേക്ക്‍ഡൗണ്‍ ചിത്രത്തിന്‍റെ അവകാശമുള്ള ഹോളിവുഡ് സ്റ്റുഡിയോ വിഡാമുയര്‍ച്ചി നിര്‍മ്മാതാക്കള്‍ക്ക് കോപ്പിറൈറ്റിന്‍റെ പേരില്‍ വന്‍ തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചുവെന്നാണ് പറയുന്നത്. ഏതാണ്ട് 125 കോടിയാണ് ഹോളിവുഡ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം.
എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് വലൈപേച്ചില്‍ പറഞ്ഞത്. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് പിന്നാലെ എക്സിലും മറ്റും ചിത്രത്തിന്‍റെ പൊങ്കല്‍ റിലീസിനെ പുതിയ പ്രശ്നം ബാധിക്കുമോ എന്ന ചര്‍ച്ച സജീവമാണ്. ഇപ്പോള്‍ തന്നെ വന്‍ പടങ്ങളുടെ പരാജയത്തിന്‍റെ സാമ്പത്തിക ബാധ്യതയിലാണ് വിഡാമുയര്‍ച്ചി നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍. അതിനാല്‍ പുതിയ പ്രശ്നം വലിയ ആശങ്കയായി തന്നെ നിലനില്‍ക്കുന്നുണ്ട് അജിത്ത് ആരാധകര്‍ക്കിടയില്‍.
മഗിഴ് തിരുമേനിയാണ് വിഡാമുയര്‍ച്ചി സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നത്. അര്‍ജുന്‍, തൃഷ അടക്കം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിഡാ മുയര്‍ച്ചിക്ക് വമ്പൻ ഡീല്‍, ഒടിടി അപ്‍ഡേറ്റ് പുറത്ത്