'വൃഷഭ'യിലെ മോഹൻലാല്‍, സേതു ശിവാനന്ദന്റെ ക്യാരക്ടര്‍ സ്‍കെച്ച് ഏറ്റെടുത്ത് ആരാധകര്‍

മോഹൻലാല്‍ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'.

Mohanlal starrer film Vrushabha charecter sketch grabs attention hrk

അടുത്ത കാലത്ത് ശ്രദ്ധയാകര്‍ഷിച്ച നിരവധി കഥാപാത്രങ്ങളുടെ ലുക്കിന് പിന്നില്‍ സേതു ശിവാനന്ദനും ഒരു നിര്‍ണായക പങ്കുണ്ട്. ഇപ്പോഴിതാ സേതു ശിവാനന്ദൻ തയ്യാറാക്കിയ പുതിയൊരു ക്യാരക്റ്റര്‍ സ്‍കെച്ചാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 'വൃഷഭ' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ക്യാരക്ടര്‍ ലുക്കാണ് ശ്രദ്ധയാകര്‍ഷിക്കുന്നു. ക്യാരക്ടര്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു മലയാളം സിനിമകള്‍ക്കായി തയ്യാറാക്കിയ നടീ നടൻമാരുടെ ലുക്കുകള്‍ പ്രേക്ഷകര്‍ മുമ്പും ഏറ്റെടുത്ത് ഹിറ്റാക്കിയിട്ടുണ്ട്.

മോഹൻലാല്‍ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. മകനും അച്ഛനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ പ്രമേയമാകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നു എന്നത്. 'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രത്തില്‍ സോണാലി കുല്‍കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് രാജീവ് പിള്ള, ഹരിപ്രശാന്ത്, മണികണ്ഠൻ ആര്‍ ആചാരി, ആൻഡ്രീ റവേറ തുടങ്ങിയവരും വേഷമിടുന്നു.

'സ്‍ഫടിക'മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാല്‍ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: മാസാകാൻ ശിവണ്ണ, പാൻ ഇന്ത്യൻ ചിത്രം 'ഗോസ്റ്റ്' റിലീസിന് തയ്യാറായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios