'ഇങ്ങനെ പോയാല്‍, തിരിച്ചുവരവില്ല': അല്ലുവിന് അമ്മാവന്‍റെ കുത്തോ? മെഗാ ഫാമിലി പുഷ്പ 2വിനോട് ചെയ്യുന്നത് !
പുഷ്പ 2 റിലീസിന് മുന്നോടിയായി അല്ലു അർജുനും മെഗ കുടുംബവുമായുള്ള അകൽച്ച വീണ്ടും വാർത്തയാകുന്നു.
ഹൈദരാബാദ്: പുഷ്പ 2 എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമ. ഒരു പാന്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന സ്വീകരണമാണ് അഡ്വാന്‍സ് ബുക്കിംഗിലും മറ്റും സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രം നേടുന്നത്. അതിനാല്‍ തന്നെ വലിയ ഓപ്പണിംഗ് ചിത്രം നേടും എന്ന് ഉറപ്പാണ്. അതിനിടെയാണ് അല്ലു അര്‍ജുനും തെലുങ്കിലെ മെഗസ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബമായ മെഗ കുടുംബവുമായുള്ള അല്ലു അര്‍ജുന്‍റെ അകല്‍ച്ച വീണ്ടും വാര്‍ത്തയാകുന്നത്.
നേരത്തെ തന്നെ പുഷ്പ 2വിന്‍റെ ഒരു പ്രമോഷന്‍ മെറ്റീരിയലിനും മെഗ കുടുംബത്തിലെ ഒരു താരങ്ങളും ആശംസ പോലും നേര്‍ന്നില്ല എന്നത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചിരഞ്ജീവിയുടെ സഹോദരനും അല്ലുവിന്‍റെ അമ്മാവനുമായ രാഷ്ട്രീയ നേതാവുമായ നാഗ ബാബുവിന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലില്‍ ഒരു പോസ്റ്റ് വന്നത്. ഇത് അല്ലുവിനെതിരാണ് എന്നാണ് ഇപ്പോള്‍ ടോളിവുഡിലെ ചര്‍ച്ച.
സ്വാമി വിവേകാനന്ദന്‍റെ ഉദ്ധരണിയില്‍ നാഗ് ബാബു പറയുന്നത് ഇതാണ്. തെറ്റായ വഴിയിലാണ് പോകുന്നതെന്ന് മനസ്സിലാക്കിയവർ എത്രയും വേഗം ആ വഴി മാറും, അത് ചെയ്യാതിരുന്നാല്‍ നിങ്ങള്‍ തിരിച്ചുവരാന്‍ സാധിക്കാത്ത ദൂരം പോയിട്ടുണ്ടാകും എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇത് അല്ലുവിനെ ഉദ്ദേശിച്ചെന്നാണ് ചര്‍ച്ച പുരോഗമിക്കുന്നത്.
ഈ വർഷം മേയിൽ നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പോടെയാണ് അല്ലുവും മെഗ ഫാമിലിയും തെറ്റിയത് എന്നാണ് ടോളിവുഡിലെ സംസാരം. മെഗ ഫാമിലിയിലെ പ്രധാന അംഗവും അല്ലുവിന്‍റെ അമ്മാവനുമായ പവന്‍ കല്ല്യാണിന്‍റെ ജനസേനയുടെ എതിരാളിയായ വൈഎസ്ആർസിപി സ്ഥാനാർത്ഥി സിൽപ രവി ചന്ദ്ര കിഷോർ റെഡ്ഡിക്ക് വേണ്ടി പ്രചാരണം നടത്തിയ അല്ലു അർജുന്‍ വലിയ ഷോക്കായിരുന്നു മെഗ ഫാമിലിക്ക്.
പിന്നാലെ ആന്ധ്ര മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കും അല്ലു എത്തിയില്ല. ഇതിന് പിന്നാലെ ഇവര്‍ക്കിടയില്‍ പ്രശ്നം ഉണ്ടെന്ന് അഭ്യൂഹം ശക്തമായി. ചിരഞ്ജീവിക്കോ, മെഗ കുടുംബത്തിലെ മറ്റുള്ളവര്‍ക്കോ അല്ലുവോ അല്ലെങ്കില്‍ തിരിച്ചും ആശംസകള്‍ നേരാത്തതും ഈ വിടവ് വ്യക്തമാക്കിയെന്നാണ് ടോളിവുഡ് ഗോസിപ്പുകള്‍ പറയുന്നത്.
അതേ സമയം വന്‍ ഹൈപ്പില്‍ എത്തുന്ന പുഷ്പ 2വിന് ഒരുതരത്തിലും മെഗ ഫാമിലി പിന്തുണയ്ക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. അതിനിടെയാണ് നാഗ് ബാബുവിന്‍റെ പോസ്റ്റും ചര്‍ച്ചയാകുന്നത്. അതേ സമയം പുഷ്പ 2 വരുന്ന ഡിസംബര്‍ 5ന് റിലീസാകാന്‍ പോവുകയാണ്.
പുഷ്പ 2 റിലീസിന് മൂന്ന് ദിവസം മാത്രം; അല്ലു അർജുന് വൻ തിരിച്ചടി