ഭാര്യ നാലര വർഷമായി കോമയിൽ, ഭക്ഷണം ട്യൂബിലൂടെ; നല്ലപാതിയെ നെഞ്ചോട് ചേർത്ത് എല്ലാം നോക്കിനടത്തുന്ന സത്യരാജ്

തന്റെ അമ്മ മഹേശ്വരി കഴിഞ്ഞ നാലര വർഷമായി കോമയിൽ ആണെന്നും തിരക്കുകൾക്കിടയിലും അച്ഛനാണ് അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നതെന്നും ദിവ്യ പറഞ്ഞിരുന്നു.

actor sathyaraj wife has been in a coma for four years

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് സത്യരാജ്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കാമുകനായും അച്ഛനായും സഹോദരനായും എല്ലാം ബി​ഗ് സ്ക്രീനിൽ തിളങ്ങി. തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളം അടക്കമുള്ള ഇതര ഭാഷകളിലും അദ്ദേഹം ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സത്യരാജുമായി ബന്ധപ്പെട്ട് മകൾ ദിവ്യ കുറിച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു. 

തന്റെ അമ്മ മഹേശ്വരി കഴിഞ്ഞ നാലര വർഷമായി കോമയിൽ ആണെന്നും തിരക്കുകൾക്കിടയിലും അച്ഛനാണ് അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നതെന്നും ദിവ്യ പറഞ്ഞിരുന്നു. "അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നത് ട്യൂബിലൂടെയാണ്. അമ്മ കിടപ്പിലായതോടെ ഞങ്ങൾ ആകെ തകർന്നു പോയി. അമ്മ വീട്ടിൽ തന്നെയാണ് ഉള്ളത്. എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അമ്മയെ തിരികെ കിട്ടും. എന്റെ അപ്പ നാല് വർഷമായി സിം​ഗിൾ പാരന്റ് ആണ്", എന്നും ദിവ്യ പറഞ്ഞിരുന്നു. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ ഇക്കാര്യത്തെ കുറിച്ച് വിശദമായി പറഞ്ഞ് സത്യരാജ് തന്നെ രം​ഗത്ത് എത്തി. 

പ്രാരംഭത്തിൽ അടുത്ത സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും മാത്രമെ ഭാര്യയുടെ കാര്യം അറിയാമായിരുന്നുള്ളൂ. അവൾ കോമയിലായിട്ട് നാലര വർഷമായി. എല്ലാം ചേർന്നതാണല്ലോ ജീവിതം. സിനിമാ തിരക്ക് കുടുമ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ ഞാൻ കുറവ് വരുത്താറില്ലെന്നും ആയിരുന്നു സത്യരാജ് പറഞ്ഞത്. ഇതിന് പിന്നാലെ നടനെ പ്രശംസിച്ച് സത്യരാജ് രംഗത്ത് എത്തി. 'ഇതാണ് ഉത്തമനായ ഭര്‍ത്താവെന്നാ'ണ് ആരാധകര്‍ പറയുന്നത്. 

'നിനക്ക് വല്ല പണിക്കും പോയ്ക്കൂടെ ഡാ'ന്ന് ചോദിച്ചിട്ടുണ്ട്; കളിയാക്കലുകളെ കുറിച്ച് ഉണ്ണിക്കണ്ണൻ

അതേസമയം, രജനികാന്ത് നായകനായി എത്തുന്ന കൂലിയാണ് സത്യരാജിന്റെ പുതിയ ചിത്രം. ലോകേഷ് കനകരാജാണ് സംവിധാനം. മലയാള താരം സൗബിൻ ഷാഹിറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് സംഗീതമൊരുക്കും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios